22 January 2026, Thursday

Related news

January 13, 2026
December 30, 2025
December 28, 2025
December 19, 2025
November 30, 2025
November 25, 2025
November 3, 2025
November 3, 2025
October 26, 2025
October 18, 2025

പുല്‍പ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് കേസ്, കെ കെ എബ്രഹാമിനെ അറസ്റ്റ് ചെയ്തു

Janayugom Webdesk
June 1, 2023 9:29 am

വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും ബാങ്കിന്റെ മുന്‍ ഭരണ സമിതി പ്രസിഡന്റുമായ കെ കെ എബ്രഹാം അറസ്റ്റില്‍. പൊലീസ് കസ്റ്റഡിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന എബ്രഹാമിന്റെ അറസ്റ്റ് ഇന്നലെ രാത്രിയാണ് രേഖപ്പെടുത്തിയത്. വഞ്ചന, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയത്.

ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ പുല്‍പള്ളിയിലെ വീട്ടില്‍ നിന്നും കെ കെ എബ്രഹാമിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാങ്കിന്റെ മുന്‍ സെക്രട്ടറി രമാദേവി ഇന്നലെ അറസ്റ്റിലായിരുന്നു.വായ്പാ തട്ടിപ്പിന്റെ ഇരയായ ഡാനിയല്‍ ‑സാറാക്കുട്ടി ദമ്പതികള്‍ നല്‍കിയ പരാതിയിലായിരുന്നു ഇരുവരുടെയും അറസ്റ്റ്. 

പരാതിക്കാരനായ മറ്റൊരു കര്‍ഷകന്‍ രാജേന്ദ്രന്‍ നായരുടെ ആത്മഹത്യയ്ക്ക് പിന്നാലെയായിരുന്നു പൊലീസ് നടപടി. അതേസമയം കെ കെ എബ്രഹാമിന്റെ ബെനാമി എന്ന് പരാതി ഉയര്‍ന്ന സജീവന്‍ കൊല്ലപ്പള്ളി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും വയനാട് ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് പറഞ്ഞു.

Eng­lish Sum­ma­ry; Pul­pal­ly Bank loan fraud case, KK Abra­ham arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.