25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 25, 2024
October 11, 2024
October 27, 2023
October 24, 2023
October 20, 2023
October 20, 2023
October 20, 2023
October 27, 2022
October 27, 2022

രണധീരന്മാർക്ക് ആയിരങ്ങളുടെ ശ്രദ്ധാഞ്ജലി

സ്വന്തം ലേഖകൻ
ആലപ്പുഴ
October 24, 2023 11:07 pm

ഐക്യകേരളമെന്ന സ്വപ്നത്തെ തിരുവിതാംകൂറിന്റെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് ഉയർത്താൻ ജീവത്യാഗം ചെയ്ത പുന്നപ്രയിലെ രണധീരന്മാർക്ക് ആയിരങ്ങളുടെ ശ്രദ്ധാഞ്ജലി. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ജീവിതം ഉടച്ചുവാർക്കുവാൻ ഹൃദയരക്തം നൽകിയവരുടെ ഓർമ്മ പുതുക്കുവാൻ തലമുറഭേദമന്യേ ജനസഞ്ചയം രക്തസാക്ഷി മണ്ഡപത്തിലേക്ക് ഒഴുകിയെത്തി.

പുഷ്പാർച്ചനയ്ക്ക് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, മുൻ മന്ത്രി ജി സുധാകരൻ, സിപിഐ(എം) നേതാക്കളായ സി എസ് സുജാത, ആർ നാസർ, സിപിഐ മണ്ഡലം സെക്രട്ടറി ഇ കെ ജയൻ തുടങ്ങിയവർ നേതൃത്വം നൽകി. പൊതുസമ്മേളനം സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

ഇ കെ ജയൻ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ, ടി ജെ ആഞ്ചലോസ്, എച്ച് സലാം എംഎൽഎ, പി വി സത്യനേശൻ, വി മോഹൻദാസ്, സി ബി ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുഴ വലിയ ചുടുകാട്ടിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. ആർ സുരേഷ് സ്വാഗതം പറഞ്ഞു. പി കെ സദാശിവൻ പിള്ള, കെ കെ ജയമ്മ, ആർ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Punnapra-Vayalar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.