22 December 2024, Sunday
KSFE Galaxy Chits Banner 2

പുന്നപ്രയിലെ ധീരന്മാർക്ക് ഇന്ന് ആയിരങ്ങൾ അഭിവാദ്യമർപ്പിക്കും

സ്വന്തം ലേഖകൻ
ആലപ്പുഴ
October 23, 2022 8:20 am

വീരേതിഹാസത്തിന്റെ 76-ാമാണ്ടിൽ പുന്നപ്ര വീണ്ടും ഇന്ന് സമരപുളകമണിയും. പുന്നപ്ര- സമരഭൂമിയിലും രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിലും ആയിരങ്ങൾ പോരാളികൾക്ക് ശോണാഭിവാദ്യമർപ്പിക്കും. പുന്നപ്രയിലെ സമരഭൂമിയിൽ രാവിലെ 11ന് പുഷ്പാർച്ചന നടക്കും. ഇരുകമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ സി വാമദേവ് അധ്യക്ഷത വഹിക്കും. സി ഷാംജി സ്വാഗതം പറയും. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സിപിഐ (എം) ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.

വൈകിട്ട് 5.30ന് സമരഭൂമിയിൽ നടക്കുന്ന പൊതുസമ്മേളനം സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സിപിഐ നേതാവ് മുല്ലക്കര രത്നാകരൻ, സജി ചെറിയാൻ എംഎൽഎ, ജി സുധാകരൻ, വി പി ഉണ്ണികൃഷ്ണൻ, ആർ നാസർ, ടി ജെ ആഞ്ചലോസ് തുടങ്ങിയവർ സംസാരിക്കും. ഇ കെ ജയൻ അധ്യക്ഷത വഹിക്കും. എ ഓമനക്കുട്ടൻ സ്വാഗതവും എം പി ഗുരുലാൽ നന്ദിയും പറയും.

ആലപ്പുഴ വലിയചുടുകാട്ടിൽ വൈകിട്ട് അഞ്ചിന് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. അനുസ്മരണ സമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി പി ചിത്തര‍ഞ്ജൻ എംഎൽഎ അധ്യക്ഷത വഹിക്കും. എം വി ഗോവിന്ദൻ, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, ടി ജെ ആ‍ഞ്ചലോസ്, ജി സുധാകരൻ, ആർ നാസർ, സി ബി ചന്ദ്രബാബു, വി മോഹൻദാസ് എന്നിവർ പങ്കെടുക്കും.

Eng­lish Sum­ma­ry: pun­napra vay­alar strike annu­al celebrations
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.