23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 18, 2023
October 5, 2023
October 1, 2023
October 4, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022

കോടിയേരിയെ അവസാനമായി കാണണം: ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ എത്തി

Janayugom Webdesk
കണ്ണൂര്‍
October 2, 2022 8:36 pm

കോടിയേരിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ പുഷ്പന്‍ തലശ്ശേരിയിലെത്തി. തന്റെ എല്ലാ കാര്യങ്ങള്‍ക്കും കൂടെ നിന്ന് സഹായങ്ങള്‍ ചെയ്തു തന്ന സഖാവാണ് കോടിയേരിയെന്ന് പുഷ്പന്‍ പറഞ്ഞു. കോടിയേരിക്ക് നേരെ ശയ്യാവലംബിയായ പുഷ്പനെ ഉയര്‍ത്തി നിര്‍ത്തിയ ദൃശ്യം ഏവരുടെയും കണ്ണ് നിറയ്ക്കുന്നതായിരുന്നു. കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് സഖാവ് പുഷ്പന്‍.

തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ കോടിയേരിയുടെ വീട്ടിലും 11 മണി മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദര്‍ശനമുണ്ടാകും. ടൗണ്‍ഹാളിലും വസതിയിലും പൊതുദര്‍ശനത്തിനിടെ പൊലീസ് ആദരമര്‍പ്പിക്കും. പയ്യാമ്പലത്ത് വൈകീട്ട് മൂന്നിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

Eng­lish Sum­ma­ry: push­pan came to see kodiyeri
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.