6 March 2026, Friday

Related news

March 6, 2026
February 28, 2026
February 26, 2026
February 22, 2026
February 16, 2026
February 14, 2026
February 13, 2026
February 6, 2026
February 5, 2026
February 1, 2026

‘മൊബൈൽ താഴെ വയ്ക്കൂ, പുസ്തകം എടുക്കൂ’; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സമൂഹ മാധ്യമ നിയന്ത്രണമേര്‍പ്പെടുത്തി കര്‍ണ്ണാടക സര്‍ക്കാര്‍

Janayugom Webdesk
ബംഗളൂരു
March 6, 2026 1:31 pm

കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗവും സോഷ്യൽ മീഡിയാ സ്വാധീനവും കുറയ്ക്കുന്നതിനായി, 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുമെന്ന് സംസ്ഥാന ബജറ്റ് അവതരണത്തിനിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. രാജ്യത്ത് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമാണ് കർണാടക.

കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുക, വായനാശീലം വളർത്തുക എന്നിവയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. മൊബൈൽ ഫോണുകളുടെ അമിത ഉപയോഗം കുട്ടികളുടെ സ്വഭാവത്തിലും മാനസിക നിലയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബജറ്റിന് മുന്നോടിയായി സർവ്വകലാശാല വൈസ് ചാൻസലർമാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ സുപ്രധാന തീരുമാനം എടുത്തത്. ഇതിന്റെ ഭാഗമായി ‘മൊബൈൽ താഴെ വയ്ക്കൂ, പുസ്തകം എടുക്കൂ’ എന്ന പ്രത്യേക കാമ്പെയ്‌നും സർക്കാർ സംസ്ഥാനത്തുടനീളം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.