30 December 2025, Tuesday

Related news

October 30, 2025
October 18, 2025
October 9, 2025
August 18, 2025
July 20, 2025
July 14, 2025
May 30, 2025
May 27, 2025
May 24, 2025
April 28, 2025

പൊതുദര്‍ശനം തുടരുന്ന പരപ്പനങ്ങാടി മദ്രസയിലേക്ക് ജനങ്ങളൊഴുകുന്നു; മുഖ്യമന്ത്രിയും മന്ത്രിമാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു

web desk
പരപ്പനങ്ങാടി
May 8, 2023 12:43 pm

താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച കുന്നുമ്മല്‍ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ച പരപ്പനങ്ങാടി പുത്തന്‍കടപ്പുറം മിസ്ബാഹുൽ ഹുദാ മദ്രസയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. മന്ത്രിമാരായ കെ രാജന്‍, വി അബ്ദുറഹിമാന്‍, പി എ മുഹമ്മദ് റിയാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും മൃതദേഹങ്ങളില്‍ അന്തിമോപചാരമര്‍പ്പിച്ചു.

ഇവിടെ പൊതുദര്‍ശനം തുടരുകയാണ്. നിരവധി പേരാണ് അപകടത്തില്‍ മരിച്ചവരെ അവസാനമായി ഒരു നോക്കുകാണാന്‍ മദ്രസയിലേക്ക് എത്തുന്നത്.

Eng­lish Sam­mury: parap­panan­ga­di boat acci­dent, cm in puthankadap­pu­ram madrassa

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.