പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ 72.86 ശതമാനം പോളിങ്. 1,76,412 വോട്ടർമാരിൽ 1,28,535 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 86,131 പുരുഷന്മാരിൽ 64,078 പേരും 90,277 സ്ത്രീകളിൽ 64,455 പേരും നാലു ഭിന്നലിംഗക്കാരിൽ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി.
വോട്ടെടുപ്പ് ദിനത്തിനു മുമ്പ് പോസ്റ്റൽ ബാലറ്റ് മുഖേന 2491 അസന്നിഹിത വോട്ടർമാർ (80 വയസിനുമുകളിലുള്ളവർ, ഭിന്നശേഷിക്കാർ) വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സംവിധാനം (ഇറ്റി പിബിഎസ്) വഴി 138 സർവീസ് വോട്ടർമാർക്ക് സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിന് സംവിധാനം ഒരുക്കിയിരുന്നു. ഇറ്റിപിബിഎസ് വോട്ട് എണ്ണം വോട്ടെണ്ണൽ ദിനത്തിലേ അറിയൂ. അസന്നിഹിത വോട്ടർമാരുടെ പോളിങും ഇറ്റി പിബിഎസ് പോളിങും 72.86 എന്ന ശതമാനക്കണക്കിൽ ഉൾപ്പെട്ടിട്ടില്ല. ചൊവ്വാഴ്ച വോട്ടെടുപ്പു ദിനത്തിൽ മാത്രം നടന്ന പോളിങ് കണക്കാണത്.
English Summary:Puthupally by-election: 72.86 percent polling
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.