യുദ്ധകാരണവും സാഹചര്യവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ധരിപ്പിച്ച് റഷ്യ. ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകുമെന്ന് വ്ളാഡിമിർ പുടിൻ അറിയിച്ചു.
നരേന്ദ്ര മോഡിയുമായുള്ള സംഭാഷണത്തിലാണ് പുടിൻ ഇക്കാര്യം അറിയിച്ചത്. യുദ്ധം അവസാനിപ്പാക്കാൻ ഇന്ത്യ ഇടപെടണമെന്ന് ഉക്രെയ്ൻ അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് മോഡി പുടിനുമായി സംസാരിച്ചത്.
ഉക്രെയ്നിലെ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും അടിയന്തരമായി വെടിവയ്പ് നിർത്തണമെന്നും മോഡി അഭ്യർത്ഥിച്ചു. റഷ്യ–നാറ്റോ ഭിന്നത ചർച്ചകളിലൂടെ പരിഹരിക്കണമെന്നും മോഡി ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരന്മാരുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളും പ്രധാനമന്ത്രി പുടിനെ അറിയിച്ചു.
english summary; Putin promises security for Indians
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.