
പൊലീസ് തലപ്പത്ത് അഴിച്ചുപണി പ്രഖ്യാപിച്ച് സർക്കാർ. ഡിഐജിമാരായ ആർ നിശാന്തിനി(പൊലീസ് ആസ്ഥാനം), എസ് സതീഷ് ബിനോ (സായുധസേന ബറ്റാലിയൻ), പുട്ട വിമലാദിത്യ(ആഭ്യന്തര സുരക്ഷ), എസ് അജിതാബീഗം(ക്രൈംബ്രാഞ്ച്) എന്നിവർക്ക് ഐജിമാരായി സ്ഥാനക്കയറ്റം നൽകി. അരുൾ ആർബിയെ തൃശൂർ റേഞ്ച് ഐജിയായും ജെ ഹിമേന്ദ്രനാഥിനെ തിരുവനന്തപുരം റേഞ്ച് ഐജിയായും നിയമിച്ചു.
ക്രൈംബ്രാഞ്ചിൽ നിന്ന് സ്പർജൻ കുമാറിനെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു. ശ്യാം സുന്ദറിനെ ഇന്റലിജൻസ് ഐജി ആയും നിയമിച്ചു. സിറ്റി പൊലീസ് കമ്മിഷണർമാർക്കും മാറ്റമുണ്ട്. കെ കാർത്തിക് തിരുവനന്തപുരം സിറ്റി കമ്മിഷണറാകും. എസ് ഹരിശങ്കർ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറാകും. തിരുവനന്തപുരം സിറ്റി കമ്മിഷണർ തോംസൺ ജോസിന് വിജിലൻസ് ഡിഐജി ആയി സ്ഥാനക്കയറ്റം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.