28 October 2024, Monday
KSFE Galaxy Chits Banner 2

വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങള്‍ നല്‍കണമെന്ന് ക്യൂസിഎഎ

Janayugom Webdesk
June 9, 2022 4:06 pm

രാജ്യത്തിന് പുറത്തേക്ക് യാത്രചെയ്യുന്നവരും ഖത്തറിലേക്കു വരുന്നവരും കൈവശമുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും സംബന്ധിച്ച് വെളിപ്പെടുത്തണമെന്ന് നിര്‍ദേശവുമായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ക്യൂസിഎഎ). 50,000 റിയാലില്‍ അധികം കറന്‍സിയോ അല്ലെങ്കില്‍ തത്തുല്യമായ വിദേശ കറന്‍സിയോ, സ്വര്‍ണം, വജ്രം ഉള്‍പ്പെടെയുള്ള ലോഹങ്ങള്‍, വിലപിടിപ്പുള്ള മറ്റു വസ്തുക്കള്‍ എന്നിവ കൈവശംവെക്കുമ്പോള്‍ ഇതു സംബന്ധിച്ച് ഡിക്ലറേഷന്‍ ഫോറം പൂരിപ്പിച്ചു നല്‍കണമെന്നാണ് നിര്‍ദേശം.

ഈ നിര്‍ദേശം ഖത്തറിലേക്കുള്ള എല്ലാ എയര്‍ലൈന്‍ കമ്പിനികള്‍ക്കും നല്‍കിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഖത്തറിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായും ഖത്തറില്‍നിന്ന് പുറപ്പെടുന്നതിനു മുമ്പായും പണമോ വിലപിടിപ്പുള്ള ആഭരണങ്ങള്‍ സംബന്ധിച്ചോ അധികൃതരെ വിവരം ബോധിപ്പിക്കണമെന്ന് യാത്രക്കാരെ അറിയിക്കണമെന്ന് എയര്‍ലൈനുകള്‍ക്ക് ക്യു സി എ എ നിര്‍ദേശം നല്‍കി. ഖത്തര്‍ കസ്റ്റംസ് ജനറല്‍ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായിരിക്കണം ഇതെന്നും അതോറിറ്റി സൂചിപ്പിച്ചു.

രാജ്യത്തിന്റെ എല്ലാ പ്രവേശനകവാടങ്ങളിലും ഇത് ബാധകമായിരിക്കും. അതേസമയം, തെറ്റായ വിവരങ്ങള്‍ നല്‍കുകയോ വിവരങ്ങള്‍ നല്‍കാതിരിക്കുകയോ ചെയ്യുന്നത് മൂലം കര്‍ശന നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു. കസ്റ്റംസ് ഡിക്ലറേഷന്‍ ഫോറം പുറപ്പെടല്‍, ആഗമന കേന്ദ്രങ്ങളിലെ പ്രത്യേക കൗണ്ടറുകളില്‍ ലഭ്യമായിരിക്കും.

Eng­lish sum­ma­ry; QCAA requests infor­ma­tion on valuables

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.