24 November 2024, Sunday
KSFE Galaxy Chits Banner 2

ക്വാറി നിരോധനവും വിലക്കയറ്റവും; നിർമ്മാണ മേഖല പ്രതിസന്ധിയിൽ

ഡാലിയ ജേക്കബ്
ആലപ്പുഴ
July 12, 2023 10:05 am

കനത്ത മഴയും ക്വാറി നിരോധനവും നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും മൂലം സംസ്ഥാനത്തെ നിർമ്മാണ മേഖല പ്രതിസന്ധിയിൽ. സാധനവില അടുത്തകാലത്തായി ദിനംപ്രതി കുതിച്ചുയരുകയാണ്. നല്ലൊരു ശതമാനം അതിഥി തൊഴിലാളികൾ വിളവെടുപ്പിനും ബക്രീദ് ആഘോഷങ്ങൾക്കുമായി സ്വന്തം നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇതില്‍ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പിനായി പോയവരുമുണ്ട്. തൊഴിലാളികളുടെ മടങ്ങിപ്പോക്കിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി മേഖലയിൽ പ്രതിസന്ധി രൂക്ഷമായിരുന്നു. നാട്ടിൽ കൃഷിയിറക്കിയശേഷം എത്തുന്ന തൊഴിലാളികൾ വിളവെടുപ്പ് നടക്കുന്ന ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നാട്ടിലേക്ക് മടങ്ങിപ്പോകും. എല്ലാ വർഷവും ഈ മാസങ്ങളിൽ തൊഴിലാളി ക്ഷാമം അനുഭവപ്പെടാറുണ്ട്. 

നിർമ്മാണ സാമഗ്രികൾക്ക് ദിനംപ്രതി വിലവർധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളി ക്ഷാമം സൃഷ്ടിക്കുന്നത് കടുത്ത സാമ്പത്തിക ബാധ്യതയാണ്. ക്വാറി ഉല്പന്നങ്ങൾക്ക് 100 ശതമാനം വരെയാണ് വില വർധിച്ചത്. കമ്പി ഉൾപ്പടെയുള്ള മറ്റ് സാമഗ്രികൾക്ക് ഇതിനോടകം 30 ശതമാനം വില വർധിച്ചു. പാറ, സിമന്റ്, ചരൽ, എം സാൻഡ്, പ്ലംബിങ്, ഇലക്ട്രിക് സാമഗ്രികൾ എന്നിവയ്ക്ക് വില കുതിയ്ക്കുകയാണ്. 

സർക്കാർ ഭവന നിർമ്മാണത്തിനായി നാല് ലക്ഷം രൂപ നൽകുമ്പോൾ അടിത്തറ നിർമ്മാണത്തിന് പോലും തികയില്ലെന്ന് കരാറുകാർ പറയുന്നു. 410 ചതുരശ്ര അടി വിസ്തൃതിയുള്ള വീടിന് കരാറുകാർ നേരത്തേ വാങ്ങിയിരുന്നത് 7.5 ലക്ഷമായിരുന്നെങ്കിൽ നിലവിൽ ഇത് 13.5 ലക്ഷമായി ഉയർത്തി. സംസ്ഥാനത്ത് നടക്കുന്ന പ്രവൃത്തികളിൽ 80 ശതമാനവും ഭവനങ്ങളുടേതാണ്. നിർമ്മാണ മേഖലയിലെ പ്രശ്നങ്ങളിൽ പ്രതിസന്ധിയിലായത് സാധാരണക്കാരും ഇടത്തരം കോൺട്രാക്ടർമാരുമാണ്. 

Eng­lish Summary:Quarry ban and price hike; Con­struc­tion sec­tor in crisis

You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.