കോർപ്‌സ് ഓഫ് എഞ്ചിനീയേഴ്‌സ് നടത്തുന്ന ഡിപ്ലോമ കോഴ്‌സിലേക്കുള്ള ഇന്റേണൽ പ്രവേശന പരീക്ഷയുടെ ചോദ്യകടലാസ് ചോർന്ന സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 11 സൈനികർക്കെതിരെ അച്ചടക്ക നടപടിയ്ക്ക് കരസേന ഉത്തരവിട്ടു. 2021‑ൽ പൂനെയ്ക്കടുത്തുള്ള ഖഡ്‌കിയിലെ ബോംബെ എഞ്ചിനീയേഴ്‌സ് ഗ്രൂപ്പിലും സെന്ററിലുമാണ് ചോദ്യകടലാസ് ചോർച്ച നടന്നത്. സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ സൈനികര്‍ കുറ്റക്കാരെന്ന് കണ്ടെത്തുകയും ഇക്കാര്യം കോടതിയെ അറിയിക്കുകയായിരുന്നു. സൈനിക നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കോർട്ട് മാർഷൽ വഴിയാണ് സൈനികരെ വിചാരണ ചെയ്യുന്നത്.
English Summary:Question paper leak; Disciplinary action against 11 soldiers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.