സ്വര്‍ണക്കടത്തുകാരെ തട്ടിക്കൊണ്ടുപോയ നാലംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍. ബെംഗളൂരുവില്‍ നിന്നാണ് ക്വട്ടേഷന്‍ സംഘത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയത്. ഇവര്‍ തട്ടിക്കൊണ്ടുപോയ നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷഹീര്‍, മായനാട് സ്വദേശി ഫാസില്‍ എന്നിവരെ പൊലീസ് മോചിപ്പിച്ചു.
മലപ്പുറം തയ്യിലക്കടവ് സ്വദേശികളായ മുഹമ്മദ് സമീര്‍, ജയരാജന്‍, മുഹമ്മദ് റൗഫ്, കടലുണ്ടി സ്വദേശി രതീഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച ദുബായില്‍ നിന്ന് ഒരു കിലോ സ്വര്‍ണം കടത്തികൊണ്ടു വന്ന വയനാട് പടിഞ്ഞാറത്തറ സ്വദേശി അബ്ദുള്‍ നിസാര്‍ സ്വര്‍ണവുമായി കടന്നു കളഞ്ഞതാണ് തട്ടികൊണ്ടു പോകാന്‍ കാരണമായത്.തടവിലാക്കപ്പെട്ടവരെയും പ്രതികളെയും ബെംഗളൂരുവിലെ ലോഡ്ജില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സ്വര്‍ണം കടത്താന്‍ നിസറിനെ സ്വര്‍ണക്കടത്ത് സംഘത്തിന് പരിചയപ്പെടുത്തി നല്‍കിയ ഷഹീറിനെയും ഫാസിലിനെയും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് തട്ടികൊണ്ടു പോവുകയായിരുന്നു. സംഘം ആദ്യം ഈങ്ങാപ്പുഴയിലെ വീട്ടിലായിരുന്നു താമസിച്ചത്. പൊലീസ് എത്തുമെന്നറിഞ്ഞ് മൈസൂരുവിലേക്ക് കടന്നുകളഞ്ഞ സംഘത്തെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയതെന്ന് മെഡിക്കല്‍ കോളജ് എസിപി കെ. സുന്ദര്‍ശന്‍ പറഞ്ഞു.
English Summary:Quotation team nabs gold smugglers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.