12 April 2025, Saturday
KSFE Galaxy Chits Banner 2

വംശീയാധിക്ഷേപം: ഖേദം പ്രകടിപ്പിച്ച്‌ ബിജെപി എംപി

Janayugom Webdesk
ന്യൂഡല്‍ഹി
December 7, 2023 10:09 pm

ബിഎ‌സ‌്പി എംപി ഡാനിഷ് അലിക്കെതിരായ വംശീയാധിക്ഷേപത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ ബിജെപി എംപി രമേശ് ബിധൂരി. ലോക്‌സഭാ പ്രിവിലേജസ് കമ്മിറ്റി യോഗത്തിലാണ് ബിധൂരിയുടെ ഖേദപ്രകടനം. 

ചന്ദ്രയാൻ‑3ന്റെ വിജയവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 21ന് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ബിജെപി നേതാവ് ഡാനിഷ് അലിക്കെതിരെ ഗുരുതരമായ വംശീയാധിക്ഷേപം നടത്തിയത്. ഇതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും ബിധൂരി മാപ്പുപറയാൻ തയ്യാറായിരുന്നില്ല. എന്നാല്‍, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ തന്നെ ഖേദം പ്രകടിപ്പിച്ചു രംഗത്തെത്തി. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ ബിധുരിക്ക് കാരണംകാണിക്കല്‍ നോട്ടിസ് അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, ബിധൂരിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയെങ്കിലും നടപടിയുമുണ്ടായില്ല. 

സഭയ്ക്കകത്തെ വംശീയാധിക്ഷേപത്തില്‍ കഴിഞ്ഞ ദിവസം ബിധൂരിയെയും ഡാനിഷ് അലിയെയും പ്രിവിലേജ് കമ്മിറ്റി വിളിച്ചുവരുത്തിയിരുന്നു. ഖേദപ്രകടനത്തിലൂടെ വിഷയം ഒതുക്കിത്തീര്‍ക്കാനാണു ശ്രമം. ഇതിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും.

Eng­lish Sum­ma­ry: Racism: BJP MP express­es regret
You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.