
ദക്ഷിണ ചൈനയിലും, ഫിലിപ്പീന്‍സിലും നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്. കിഴക്കന്‍ തയ് വാനിലെ ഹുവാലിയന്‍ കൗണ്ടിയില്‍ ചുഴലിക്കാറ്റിന്റെ കെടുതിയില്‍ 14പേര്‍ മരിച്ചു. ഫിലീപ്പീന്‍സില്‍ മരണം 3 റിപ്പോര്‍ട്ട് ചെയ്തു. തടാകം കരകവിഞ്ഞൊഴുകി ടൗണ്‍ഷിപ്പിലേക്ക് വെള്ളം കയറിയാണ് തയ് വാനില്‍ 14പേര്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.ഈ വർഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിൽ ഒന്നായ റാഗസ, ഇന്നു പുലർച്ചെയാണ് ദക്ഷിണ ചൈനീസ് തീരത്ത് ആഞ്ഞടിച്ചത്. ഹോങ്കോങ്ങിൽ ഉയരത്തിൽ തിരമാലകൾ അടിച്ചുകയറി. തായ്‌വാനിലും ഫിലിപ്പീൻസിലും തെക്കൻ ചൈനീസ് തീരത്തും ജനജീവിതം സ്തംഭിച്ചു. കാറ്റിൽ ഉപകരണങ്ങളും വീടുകളും തകരുന്നതിന്റെ ദൃശ്യങ്ങൾ പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഹോങ്കോങ്ങിൽ ശക്തമായ കാറ്റിൽ കാൽനട പാലത്തിന്റെ മേൽക്കൂരയുടെ ഭാഗങ്ങൾ പറന്നു പോയി.
നഗരത്തിലുടനീളമുള്ള മരങ്ങൾ കടപുഴകി വീണു. പരിക്കേറ്റ 13 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.തായ്‌വാനിലെ ഹുവാലിയൻ കൗണ്ടിയിൽ വെള്ളം ശക്തമായി ഒഴുകിയെത്തിയതോടെ പാലം തകർന്നു. ഗ്വാങ്ഫു ടൗൺഷിപ്പിലെ റോഡുകൾ ഒഴുകിപ്പോയി. വാഹനങ്ങളും വീടുകളിലെ ഫർണിച്ചറുകളും ഒഴുകിപ്പോയി. 18 പേർക്കാണ് പരിക്കേറ്റതെന്ന് തായ്‌വാനിലെ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വടക്കൻ ഫിലിപ്പീൻസിൽ ടാഗലോഗിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മൂന്ന് പേർ മരിക്കുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തു. 17,500 ലധികം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.തെക്കൻ ചൈനീസ് മേഖലയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലുടനീളം ഒരു ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്റർ സിസിടിവി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്കും വൈകുന്നേരത്തിനും ഇടയിൽ തായ്‌ഷാനും ഷാൻജിയാങ്ങും ഉൾപ്പെടെയുള്ള നഗരങ്ങളിൽ ചുഴലിക്കാറ്റ് കര തൊടുമെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി പ്രവചിച്ചു.
മുന്നറിയിപ്പിനെത്തുടർന്ന് നിരവധി നഗരങ്ങളിൽ സ്‌കൂളുകളും ഫാക്ടറികളും അടച്ചു. ഗതാഗതം നിർത്തിവച്ചു.ഹോങ്കോങ്ങിലും മക്കാവോയിലും വിമാന സർവീസുകൾ റദ്ദാക്കി. നിരവധി കടകൾ അടച്ചു. നൂറുകണക്കിന് ആളുകൾ താൽക്കാലിക കേന്ദ്രങ്ങളിൽ അഭയം തേടിയതായാണ് വിവരം. മണിക്കൂറിൽ 195 കിലോമീറ്റർ വേഗതയിൽ വീശുന്ന റഗാസ, ഹോങ്കോങ്ങിന്റെ തെക്കുഭാഗത്ത് 100 കിലോമീറ്റർ അകലെയായി സഞ്ചരിക്കുന്നുണ്ടെന്ന് ഹോങ്കോങ്ങിന്റെ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ് ഭാഗത്തേക്കോ അല്ലെങ്കിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ഭാഗത്തേക്കോ നീങ്ങുന്നത് തുടരുമെന്നാണ് പ്രവചനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.