24 January 2026, Saturday

‘റേജ് ബെയ്റ്റ്’ ഈ വര്‍ഷത്തെ വാക്ക്

Janayugom Webdesk
വാഷിങ്ടണ്‍
December 1, 2025 9:17 pm

റേജ് ബെയ്റ്റ് (Rage Bait) നെ ഈ വര്‍ഷത്തെ വാക്കായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് തിരഞ്ഞെടുത്തു. കഴിഞ്ഞ 12 മാസത്തിനിടെ ഈ വാക്കിന്റെ ഉപയോഗം മൂന്നിരട്ടിയായി വർധിച്ചതായി ഓക്സ്ഫോഡ് അറിയിച്ചു. ഈ വര്‍ഷം ലോകത്തുണ്ടായ മനോഭാവങ്ങളെയും സംഭാഷണങ്ങളെയും പ്രതിഫലിപ്പിക്കുന്ന വാക്കുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക. പ്രകോപനപരമോ, അസഹനീയമോ, അല്ലെങ്കിൽ മനഃപൂർവം ദേഷ്യമോ വെറുപ്പോ ഉളവാക്കുന്നതിനായി രൂപകല്പന ചെയ്ത ഓൺലൈൻ ഉള്ളടക്കം എന്നാണ് റേജ് ബെയ്റ്റിന് ഓക്സ്ഫോഡ് നല്‍കുന്ന നിര്‍വചനം. വെബ്സൈറ്റുകളിലേക്കോ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്കോ ട്രാഫിക് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഉള്ളടക്കങ്ങൾ സാധാരണയായി പോസ്റ്റ് ചെയ്യുന്നത്. വായനക്കാരെ ഒരു ലേഖനത്തിലേക്കോ വീഡിയോയിലേക്കോ ആകർഷിക്കാൻ ഉപയോഗിക്കുന്ന ‘ക്ലിക്കിബെയ്റ്റി‘ന് സമാനമാണിത്, എന്നാൽ ‘റേജ് ബെയ്റ്റ്’ രോഷാകുലരാക്കുന്നതിനാണ് ശ്രദ്ധിക്കുക. ഓറ ഫാർമിങ്(Aura Farm­ing), ബയോഹാക്ക് (Bio­hack) എന്നീ വാക്കുകളാണ് പട്ടികയില്‍ തൊട്ടുപിന്നിലുള്ള മറ്റ് വാക്കുകള്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.