16 December 2025, Tuesday

Related news

December 6, 2025
October 24, 2025
October 20, 2025
October 18, 2025
October 13, 2025
October 12, 2025
August 23, 2025
August 22, 2025
August 21, 2025
August 17, 2025

റാഗിങ് ക്രിമിനലുകളെ പുറത്താക്കണം: ടി ടി ജിസ്‌മോൻ

Janayugom Webdesk
കോട്ടയം
February 15, 2025 10:34 pm

ഗവ. നഴ്സിങ് കോളജിലെ റാഗിങ്ങിനെതിരെ എഐഎസ്എഫ്-എഐവൈഎഫ് നേതൃത്വത്തിൽ കോളജിലേക്ക് മാർച്ച് നടത്തി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു. ഒന്നാം വർഷ വിദ്യാർത്ഥികളെ അതിക്രൂരമായ റാഗിങ്ങിന് വിധേയമാക്കിയ കൊടും ക്രിമിനലുകളായ വിദ്യാർത്ഥികളെ കോളജിൽ നിന്ന് പുറത്താക്കുകയും സംഭവത്തിന് ഒത്താശ ചെയ്ത കോളജ് അധികൃതരെ പ്രതി ചേർത്ത് കേസെടുക്കുകയും വേണമെന്ന് ജിസ്‌മോൻ ആവശ്യപ്പെട്ടു. റാഗിങ്ങ് തടയുക എന്ന ലക്ഷ്യം മുൻനിർത്തി 1998ൽ പാസാക്കിയ നിയമം കർശനമായി നടപ്പാക്കാത്തതാണ് ഇത്തരം മനോവൈകൃതങ്ങൾ വർധിക്കാൻ ഇടയാക്കിയതെന്നും ജിസ്‌മോൻ കുറ്റപ്പെടുത്തി. 

ചില വിദ്യാർത്ഥി സംഘടനകൾ അക്രമരാഷ്ട്രീയത്തിലൂടെ ആധിപത്യം സ്ഥാപിക്കുകയും അപ്രമാദിത്തം പുലർത്തുകയും ചെയ്യുന്ന കാമ്പസുകളിൽ അത്തരം സംഘടനകളുടെ ലേബലിൽ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ അരങ്ങേറുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കെ രഞ്ജിത് കുമാർ അധ്യക്ഷത വഹിച്ചു. ഷമ്മാസ് ലത്തീഫ്, നന്ദു ജോസഫ്, അഖിൽ കെ യു, ബിനു ബോസ്, കെ കെ രാജേഷ്, അജിത്ത് വാഴൂർ, ഷാജോ കുടമാളൂർ, ശ്രീലക്ഷ്മി അജി തുടങ്ങിയവർ സംസാരിച്ചു. ജിജോ ജോസഫ് സ്വാഗതം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.