
ബലാത്സംഗ കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ബംഗളൂരുവിലെന്ന് സൂചന. രാഹുലിന് രക്ഷപെടാൻ കാർ നൽകിയ നടിക്കൊപ്പമാണ് രാഹുലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. എസ്ഐടിയുടെ റഡാറിൽ രാഹുൽ കുടുങ്ങിയെന്നാണ് സൂചന. രാഹുലിന് രക്ഷപ്പെടാൻ കാർ നൽകിയ സംഭവത്തിൽ സിനിമ നടിയിൽ നിന്നും കഴിഞ്ഞ ദിവസം എസ്ഐടി വിവരങ്ങൾ തേടിയിരുന്നു. എംഎൽഎ പാലക്കാട്ടുനിന്ന് മുങ്ങിയ ചുവന്ന പോളോ കാർ സിനിമാനടിയുടേതുതന്നെയെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. രാഹുലിന്റെ ഭവനനിർമാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് ചുവന്ന കാറെന്നാണ് കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയിരുന്നത്. ബംഗളൂരുവിലാണ് നടി ഉള്ളതെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു.
അതെ സമയം ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യവുമായി പ്രതിഭാഗം ഉപഹർജി സമർപ്പിച്ചു. മുൻകൂർ ജാമ്യം പരിഗണിക്കുന്ന തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം തുടരുകയാണ്. രാഹുലിനെതിരായ പുതിയ പരാതിയിൽ അന്വേഷണ സംഘം കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചു. രാഹുലിനെതിരായ രണ്ടാമത്തെ എഫ്‌ഐആറാണിത്. രാഹുൽ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.