5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 30, 2024
October 27, 2024
October 23, 2024
October 22, 2024
October 16, 2024
October 11, 2024
October 11, 2024
October 9, 2024
October 7, 2024
October 5, 2024

നരേന്ദ്രമോഡിയെ വെല്ലവിളിച്ച് രാഹുല്‍ ഗാന്ധി ; കര്‍ണാടകത്തിനു വേണ്ടി എന്തു ചെയ്യുമെന്നു പറയുന്നില്ല

Janayugom Webdesk
ന്യൂഡല്‍ഹി
May 1, 2023 7:26 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മോഡിയെകുറിച്ചുള്ളതല്ലെന്ന് മനസിലാക്കണം. സ്വന്തം കാര്യമല്ല, സംസ്ഥാനത്ത് ബിജെപി എന്ത് ചെയ്യുമെന്നാണ് പറയേണ്ടതെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍ഗാന്ധി.തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടകയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി, സംസ്ഥാനത്തെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല.കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്ത് നിങ്ങൾ എന്താണ് ചെയ്തതെന്ന് പറയണം രാഹുല്‍ ആവശ്യപ്പെട്ടു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിങ്ങൾ എന്തുചെയ്യും, യുവാക്കൾ, വിദ്യാഭ്യാസം, ആരോഗ്യം, അഴിമതിക്കെതിരായ പോരാട്ടം എന്നതിനെക്കുറിച്ചും പ്രസംഗങ്ങളിൽ സംസാരിക്കേണ്ടതുണ്ട്. പകരം സ്വന്തം കാര്യം മാത്രമാണ് നരേന്ദ്രമോഡി സംസാരിച്ചതെന്നും രാഹുൽ ആരോപിച്ചു.കോൺഗ്രസ് 91 തവണ അധിക്ഷേപിച്ചുവെന്ന് മോഡി പറയുന്നു. പക്ഷേ കർണാടകത്തിന് വേണ്ടി ചെയ്തതിനെക്കുറിച്ച് സംസാരിക്കുന്നില്ല.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽബിജെപി എന്തുചെയ്യുമെന്നതിനെക്കുറിച്ചായിരിക്കണം നരേന്ദ്ര മോഡിയുടെ അടുത്ത പ്രസംഗമെന്നും രാഹുൽ പറഞ്ഞു. കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി തുംകുരു ജില്ലയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Eng­lish Summary:
Rahul Gand­hi chal­lenges Naren­dra Modi; He does not say what he will do for Karnataka

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.