23 December 2025, Tuesday

Related news

December 16, 2025
December 15, 2025
December 12, 2025
December 11, 2025
December 10, 2025
November 21, 2025
November 19, 2025
November 15, 2025
November 8, 2025
November 7, 2025

കുട്ടികളുണ്ടാകാന്‍ സാധ്യതയില്ലാത്തതിനാലാണ് രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തത്: രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്

Janayugom Webdesk
ബെംഗളൂരു
March 7, 2023 4:18 pm

രാഹുല്‍ ഗാന്ധി വിവാഹിതനാകാത്തത് അദ്ദേഹത്തിന് കുട്ടികളുണ്ടാവത്തതിനാലാണെന്ന് ബിജെപി നേതാവ്. കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലാണ് രാഹുല്‍ ഗാന്ധിയ്ക്കുനേരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയിരിക്കുന്നത്. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാര്‍ട്ടി നടത്തുന്ന വിജയ സങ്കല്‍പ് യാത്രയില്‍ സംസാരിക്കവെയായിരുന്നു ബിജെപി അധ്യക്ഷന്‍ വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് നേതാവായ സിദ്ധരാമയ്യയും രാഹുല്‍ ഗാന്ധിയും കോവിഡ് വാക്‌സിനെതിരെ കുപ്രചാരണം നടത്തി. വാക്‌സിനെടുത്തവര്‍ക്ക് കുട്ടികളുണ്ടാവില്ല എന്ന് അവര്‍ പറഞ്ഞു, നളിന്‍ പ്രസംഗത്തിൽ പറഞ്ഞു. എന്നാല്‍, ഇരുവരും പിന്നീട് വാക്‌സിന്‍ എടുത്തു. 

രാഹുല്‍ ഗാന്ധിക്ക് കുട്ടികളുണ്ടാകില്ലെന്ന് അറിയാവുന്നതിനാലാണ് വിവാഹം കഴിക്കാത്തതെന്ന് ബിജെപി നിയമസഭാംഗം മഞ്ജുനാഥ് തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. എന്നാല്‍, നളീനിന്റെ പരാമര്‍ശങ്ങളെ കര്‍ണാടക ബിജെപി പിന്തുണച്ചില്ല. നളിന്‍ കുമാറിന് മാനസിക പ്രശ്നങ്ങളാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

Eng­lish Sum­ma­ry: Rahul Gand­hi not mar­ried because there is no pos­si­bil­i­ty of hav­ing chil­dren: BJP leader insults Rahul Gandhi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.