23 January 2026, Friday

Related news

January 23, 2026
January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 10, 2026

പാര്‍ലമെന്റിലെത്തി രാഹുല്‍; വൻ സ്വീകരണമൊരുക്കി ‘ഇന്ത്യ’

Janayugom Webdesk
ന്യൂഡല്‍ഹി
August 7, 2023 12:55 pm

സഭാനടപടികളില്‍ പങ്കെടുക്കാനായി രാഹുല്‍ ഗാന്ധി പാര്‍ലമെന്ററിലെത്തി. “ഇന്ത്യ” എം പിമാർ വൻ സ്വീകരണമാണ് രാഹുൽ ഗാന്ധിക്ക് ഒരുക്കിയത്. രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ഇന്ന് രാവിലെയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയത്.

ഗാന്ധി പ്രതിമയെ വണങ്ങിയതിന് ശേഷമാണ് അദ്ദേഹം പാർലമെ്നറിനുള്ളിലേക്ക് കടന്നത്. കോൺഗ്രസ് നേതാക്കളുടെ അകമ്പടിയോടെയാണ് രാഹുലെത്തിയത്. സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചത്. ഓഗസ്റ്റ് നാലിലെ സുപ്രീംകോടതി ഉത്തരവ് അനുകൂലമായതോടെ സാങ്കേതികമായി രാഹുൽ ഗാന്ധി അയോഗ്യത ഒഴിവായെങ്കിലും ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം പുറത്തിറങ്ങിയാൽ മാത്രമേ രാഹുൽ ഗാന്ധിക്ക് സഭാ നടപടികളിൽ പങ്കെടുക്കാൻ കഴിയുമായിരുന്നുള്ളൂ. ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിനാൽ രാഹുലിന് മണിപ്പൂർ വിഷയത്തിലും കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസപ്രമേയ ചർച്ചയിലും പങ്കെടുക്കാൻ കഴിയും.

അതേസമയം ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചതിന് പിന്നാലെ എക്‌സ് അക്കൗണ്ടിലെ ബയോയില്‍ മാറ്റം വരുത്തി രാഹുല്‍ ഗാന്ധി. അയോഗ്യനാക്കപ്പെട്ട എംപി എന്നത് നീക്കം ചെയ്ത് പാര്‍ലമെന്റ് അംഗം എന്നാക്കി. ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചത് സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെയാണ് രാഹുല്‍ ബയോ മാറ്റിയത്.

Eng­lish Sum­ma­ry: rahul gand­hi reached at parliament
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.