24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 21, 2024
December 19, 2024
December 19, 2024
December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് മോഡിയെ ആര്‍ക്കും ഭയമില്ലാതായതായി രാഹുല്‍ ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
September 9, 2024 3:14 pm

സ്നേഹം,ബഹുമാനം,വിനയം എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇല്ലാതായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.പ്രതിപക്ഷനേതാവായതിന് ശേഷമുള്ള ആദ്യ യുഎസ് സന്ദര്‍ശനത്തില്‍ ഡാലസിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ എന്നത് ഒറ്റ ആശയം ആണെന്നാണ് ആര്‍എസ്എസ്.വിശ്വസിക്കുന്നത്.

എന്നാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നത്, ഇന്ത്യ എന്നത് അനവധി ആശയങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് എന്നാണ്. ജാതി, ഭാഷ, മതം, ആചാരം, ചരിത്രം എന്നിവയ്ക്കുപരിയായി ഒരോ വ്യക്തിക്കും ഇടം നല്‍കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തെത്തി നിമിഷങ്ങള്‍ക്കകം ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍ക്കും ഭയമില്ലാതായെന്നും രാഹുല്‍ പറഞ്ഞു.

ഇതൊന്നും രാഹുല്‍ ഗാന്ധിയുടെയോ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ വലിയ നേട്ടങ്ങളല്ല. ഇത് ജനാധിപത്യത്തെ തിരിച്ചറിഞ്ഞ ഇന്ത്യയിലെ ജനങ്ങളുടെ വലിയ നേട്ടമാണ്. തങ്ങളുടെ ഭരണഘടന ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നവരുടെ നേട്ടമാണ്‌, രാഹുല്‍ പറഞ്ഞു. ത്രിദിന സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് രാഹുല്‍ ഡാലസിലെത്തിയത്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോദയും ഇന്ത്യന്‍സമൂഹാംഗങ്ങളും ചേര്‍ന്നാണ് രാഹുലിനെ സ്വീകരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.