22 January 2026, Thursday

Related news

January 19, 2026
January 13, 2026
January 5, 2026
January 4, 2026
December 23, 2025
December 19, 2025
December 16, 2025
December 15, 2025
December 12, 2025
December 11, 2025

തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്താന്‍ മോഡിയുടെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
January 13, 2026 4:19 pm

ജനനായകൻ സെൻസർ ബോർഡ് വിവാദത്തിൽ വിജയ്ക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി. തമിഴ് സംസ്കാരത്തിന് നേരെയുള്ള ആക്രമണമാണിത്. തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താനുള്ള മോഡിയുടെ നീക്കം നടക്കില്ല. സർട്ടിഫിക്കറ്റ് തടഞ്ഞത് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മിനിസ്ട്രിയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അതേസമയം കരൂർ കേസിലെ സിബിഐ മൊഴിയെടുപ്പിന് ശേഷം ടിവികെ അധ്യക്ഷൻ വിജയ് ചെന്നൈയിലെത്തി. അടുത്തയാഴ്ച വീണ്ടും വിജയ് സിബിഐ മുൻപാകെ ഹാജരാകും. പൊങ്കൽ ഉത്സവം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യം സിബിഐ അംഗീകരിക്കുകയായിരുന്നു.

സിബിഐയുടെ ചോദ്യങ്ങൾക്ക് വിജയ് കൃത്യമായ മറുപടി നൽകിയെന്ന് ടിവികെ നേതാവ് സിടിആർ നിർമൽ കുമാർ പ്രതികരിച്ചു. ഇന്നലെ നാല് മണിക്കൂറോളമാണ് സിബിഐ സംഘം വിജയ്‌യെ ചോദ്യം ചെയ്തത്. ദുരന്തവുമായി ബന്ധപ്പെട്ട 35 പ്രധാന ചോദ്യങ്ങളാണ് സിബിഐ ചോദിച്ചത്. കരൂർ അപകടത്തിന്റെ ഉത്തരവാദിത്തം പ്രാദേശിക ഭരണകൂടത്തിനാണെന്നാണ് വിജയ്‌യുടെ മൊഴി. വിവരങ്ങൾ മുൻകൂട്ടി അറിയിച്ചിരുന്നതായും വിജയ് മൊഴി നൽകിയതായി വിവരം. ദുരന്തത്തിൽ സർക്കാരിനും പൊലീസിനും വീഴ്ച പറ്റിയെന്ന വിജയ്‌യുടെ മുൻപത്തെ ആരോപണങ്ങൾക്കുള്ള തെളിവുകളും സിബിഐ ആരാഞ്ഞു.

ചോദ്യം ചെയ്യൽ വിഡിയോയിൽ ചിത്രീകരിച്ചില്ല നേരത്തെ, ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ആദവ് അര്‍ജുന തുടങ്ങിയ നേതാക്കളെ, സിബിഐ പലവട്ടം ഓഫിസിലേക്ക് വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്ക്ക് സമന്‍സ് അയച്ചത്. കഴിഞ്ഞ ദിവസം വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയില്‍ എടുത്തിരുന്നു. കരൂരിലെ സിബിഐ ഓഫിസിലെത്തിച്ച് വാഹനം പരിശോധനയ്ക്ക് ശേഷം, ഉപാധികളോടെ വിട്ടുനല്‍കി. 2025 സെപ്റ്റംബര്‍ 24നാണ് കരൂരിലെ വിജയുടെ റാലിയ്ക്കിടെ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.