23 January 2026, Friday

Related news

January 23, 2026
January 13, 2026
January 6, 2026
January 3, 2026
December 23, 2025
December 16, 2025
December 15, 2025
December 12, 2025
December 11, 2025
December 10, 2025

രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
April 22, 2023 6:58 pm

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞു. ശനിയാഴ്ച വൈകുന്നേരം 3 മണിയോടെ വസതിയുടെ താക്കോല്‍ കൈമാറി. സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയോടൊപ്പമെത്തിയാണ് രാഹുല്‍ നടപടിക്രമകങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ഈ വീട് ഇന്ത്യയിലെ ജനങ്ങള്‍ തന്നതാണ് അത് തിരിച്ചെടുത്തുവെന്നായിരുന്നു വീടൊഴിഞ്ഞ ശേഷം രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. സത്യം പറയുന്നത് ഈ കാലത്ത് തെറ്റാണ്. സത്യം പറഞ്ഞതിന് എന്ത് വിലയും നല്‍കാന്‍ തയ്യാറാണ്. ഔദ്യോഗിക വസതി തനിക്ക് നല്‍കിയത് രാജ്യത്തെ ജനങ്ങളാണെന്നും 19 വര്‍ഷത്തോളം താന്‍ അവിടെ താമസിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തനിക്ക് ഇനി ഇവിടെ താമസിക്കാന്‍ താല്‍പ്പര്യമില്ല. 19 വര്‍ഷമായി താമസിച്ചിരുന്ന സ്ഥലം തന്നില്‍ നിന്ന് തിരിച്ചെടുത്തതില്‍ ഒരു പ്രശ്‌നവുമില്ലെന്ന് താക്കോല്‍ ഔദ്യോഗികമായി കൈമാറിക്കൊണ്ട് രാഹുല്‍ പറഞ്ഞു.

അമ്മ സോണിയ ഗാന്ധിയുടെ വസതിയായ 10 ജന്‍പഥിലേക്കാണ് രാഹുല്‍ താമസം മാറുക എന്നാണ് വിവരം. ശനിയാഴ്ച 12 തുഗ്ലക് ലെയിനില്‍ ട്രക്കുകളെത്തി സാധനങ്ങള്‍ എല്ലാം മാറ്റി. 2004ല്‍ ആദ്യമായി എംപി ആയ രാഹുല്‍ഗാന്ധി 2005 മുതല്‍ ഈ വസതിയിലാണ് താമസിക്കുന്നത്.

ഗുജറാത്ത് അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുലിനോട് വസതി ഒഴിയാന്‍ ലോക്‌സഭാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Rahul Gand­hi vacates offi­cial bun­ga­low a month after Lok Sab­ha disqualification
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.