19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
November 30, 2024
November 11, 2024
November 7, 2024
November 3, 2024
October 18, 2024
September 30, 2024
September 29, 2024
September 11, 2024
September 10, 2024

രാഹുല്‍ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

Janayugom Webdesk
June 20, 2022 9:08 am

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരാകും. കേസുമായി ബന്ധപ്പെട്ട് നാലാംവട്ട ചോദ്യം ചെയ്യലിനായാണ് രാഹുല്‍ ഇന്ന് ഇഡി ഓഫീസിലെത്തുക. കഴിഞ്ഞ ആഴ്ച തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലായി 30 മണിക്കൂറുകളോളം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മാതാവ് സോണിയഗാന്ധിയുടെ ആരോഗ്യനില ചൂണ്ടിക്കാട്ടി ചോദ്യംചെയ്യലിനുള്ള സമയം നീട്ടി നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നടപടി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് രാഹുലിനെതിരെ ഇഡി അന്വേഷണം നടക്കുന്നത്. 

Eng­lish Summary:Rahul Gand­hi will be ques­tioned again today

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.