23 January 2026, Friday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

രാഹുല്‍ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് യുപി സംസ്ഥാന പ്രസിഡന്‍റ്

Janayugom Webdesk
ന്യൂഡല്‍ഹി
August 18, 2023 6:01 pm

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് യുപി കോണ്‍ഗ്രസ് പ്രസിഡന്‍റ് അജയ് റായ് പറഞ്ഞു. എന്നാല്‍ രാഹുലും, പ്രയങ്കയും എവിടെ മത്സരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് പാര്‍ട്ടി ഹൈക്കമാന്‍റ് അഭിപ്രായപ്പെട്ടു.

ഉത്തര്‍പ്രദേശ് ഘടകം പ്രസിഡന്‍റിന്‍റെ ആഗ്രഹമാണ് അദ്ദേഹം പറഞ്ഞതെന്നും എഐസിസി നേതാക്കള്‍ പറയുന്നു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയോടാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടത്.

പ്രിയങ്കഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വാരാണസിയില്‍ മത്സരിക്കട്ടയെന്നും, യുപിയില്‍ എവിടെ മത്സരിച്ചാലും വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇരുവരും മത്സരിക്കുന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം സജീവമാകുമെന്നും അജയ് റായ് കൂട്ടിച്ചേര്‍ത്തു.ഇതിന് പിന്നാലെയാണ് എഐസിസി ഇടപെടല്‍ 

Eng­lish Summary:
Rahul Gand­hi will con­test Lok Sab­ha elec­tions from Ame­thi, Con­gress UP state president

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.