രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെ കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഭാരത് ജോഡോ യാത്രയ്ക്കിടെ പാലക്കാട് എത്തിയ രാഹുല്‍ ഗാന്ധിയാണ് തെരുവുകളിൽ കുട്ടികളുമായി ഫുട്ബോള്‍ കളി ആസ്വദിക്കുന്നത്. കോൺഗ്രസ് പാർട്ടി അണികള്‍ തന്നെയാണ് ഈ വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, പർപ്പിൾ ടീ ഷർട്ടും വെള്ള ഷോർട്ട്സും ധരിച്ച കുട്ടികൾ പാലക്കാട് തെരുവുകളിൽ ഫുട്ബോൾ കളിക്കുന്നത് കാണാം. രാഹുൽ ഗാന്ധി കുട്ടികളുമായി സംവദിക്കുന്നതിനിടയിൽ, കുട്ടികളിൽ ഒരാളിൽ നിന്ന് പന്ത് എടുത്ത് കുട്ടിയുടെ നേരെ എറിയുകയും തട്ടുകയും ചെയ്യുന്നു. ഈ കുട്ടികളുടെ ഭാവി പരിപോഷിപ്പിക്കുന്നതിനായി ഏതറ്റം വരെയും പോകുമെന്നാണ് കോണ്‍ഗ്രസിന്റെ വാദം. യാത്രയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ये भविष्य ही तो संवारना है और इनके लिए हर मुश्किल से टकरा जाना है।#BharatJodoYatra pic.twitter.com/24R5Jvm9gY
— Congress (@INCIndia) September 26, 2022
അതേസമയം, മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ക്യാമ്പുമായി അടുപ്പമുള്ള 80 ലധികം എംഎൽഎമാർ ഞായറാഴ്ച രാത്രി നിയമസഭാ സ്പീക്കർ സിപി ജോഷിക്ക് രാജി സമർപ്പിച്ചതിനെത്തുടർന്ന് രാജസ്ഥാൻ കോൺഗ്രസ് വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ പ്രതിസന്ധിയിലും യാത്ര ആസ്വദിക്കുന്ന തിരക്കിലാണ് രാഹുല്‍ ഗാന്ധിയെന്നാണ് വിമര്‍ശനങ്ങള്‍.
English Summary: Rahul Gandi Plays football with children during JoDo yathra
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.