22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 19, 2024
December 18, 2024
December 17, 2024
December 16, 2024
December 11, 2024
December 10, 2024
December 10, 2024
December 8, 2024

ഐപിഎല്ലില്‍ വിലകൂടിയ താരമെന്ന റെക്കോഡില്‍ കോലിക്കൊപ്പം രാഹുലും

Janayugom Webdesk
ന്യൂഡല്‍ഹി
January 22, 2022 9:52 pm

ഐപിഎല്ലില്‍ ഏറ്റവും വിലകൂടിയ താരമെന്ന വിരാട് കോലിയുടെ റെക്കോഡിനൊപ്പമെത്തി കെ എല്‍ രാഹുല്‍. പുതിയ ടീമുകളിലൊന്നായ ലഖ്നൗ കെ എൽ രാഹുലിനെ 17 കോടി രൂപയ്ക്ക് ടീമിലെത്തിച്ചു. ലഖ്നൗവിന്റെ ക്യാപ്റ്റനാണ് രാഹുല്‍. 2018 ഐപിഎല്‍ സീസണിലേക്കായി 17 കോടി രൂപയ്ക്കാണ് വിരാട് കോലിയെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമില്‍ നിലനിര്‍ത്തിയത്. രാഹുല്‍ പഞ്ചാബ് ടീമിലേക്ക് എത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രണ്ട് സീസണുകളില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനായിരുന്നു രാഹുല്‍.

രാഹുലിനു പുറമേ ഓസ്ട്രേലിയൻ താരം മാർക്കസ് സ്റ്റോയ്നിസ്, യുവ ഇന്ത്യൻ സ്പിന്നർ രവി ബിഷ്ണോയ് എന്നിവരെയും ലഖ്നൗ സ്വന്തമാക്കി. സ്റ്റോയ്നിസിനെ 9.2 കോടി രൂപയ്ക്കും ബിഷ്ണോയിയെ നാല് കോടി രൂപയ്ക്കുമാണ് ലഖനൗ ടീമിലെത്തിച്ചത്.
ഹര്‍ദിക് പാണ്ഡ്യയെ 15 കോടി രൂപയ്ക്ക് സ്വന്തമാക്കിയതിന് പുറമെ റാഷിദ് ഖാനേയും അഹമ്മദാബാദ് ടീമിലെത്തിച്ചു. 15 കോടി രൂപയാണ് റാഷിദിന്റേയും പ്രതിഫലം. ശുഭ്മാന്‍ ഗില്‍ ആണ് അഹമ്മദാബാദ് സ്വന്തമാക്കിയ മൂന്നാമത്തെ താരം. എട്ട് കോടി രൂപയ്ക്കാണ് ഗില്‍ പുതിയ ഫ്രാഞ്ചൈസിയിലേക്ക് പോകുന്നത്.

ENGLISH SUMMARY:Rahul joins Kohli on record for most expen­sive play­er in IPL
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.