17 December 2025, Wednesday

Related news

December 17, 2025
December 15, 2025
December 15, 2025
December 15, 2025
December 12, 2025
December 8, 2025
December 8, 2025
December 6, 2025
December 5, 2025
December 5, 2025

രാഹുല്‍ മാങ്കൂട്ടത്തിലും, യുആര്‍ പ്രദീപും ഡിസംബര്‍ നാലിന് എംഎല്‍എമാരായി സത്യപ്രതിജ്ഞചെയ്യും

Janayugom Webdesk
തിരുവനന്തപുരം
November 27, 2024 12:52 pm

ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുആര്‍ പ്രദീപും പാലക്കാട്ട് നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലും എംഎല്‍എമാരായി അടുത്ത മാസം നാലിന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12ന് നിയമസഭാ മെംബെഴ്‌സ് ലോഞ്ചിലാണ് ചടങ്ങെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. നിയുക്ത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

ചേലക്കര എംഎല്‍എ കെ രാധാകൃഷ്ണനും പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ജയിച്ചതോടെയാണ് ഇരുമണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചേലക്കര എല്‍ഡിഎഫും പാലക്കാട് യുഡിഎഫും നിലനിര്‍ത്തി. ചേലക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 64,259 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് 52,626 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ കെ ബാലകൃഷ്ണന്‍ 33609 വോട്ടുകള്‍ നേടി. രാഹുല്‍ മാങ്കൂട്ടത്തില്‍ . 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ വിജയിച്ചത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയ 17,483 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ മറികടന്നത്.

Rahul Mangkoot and UR Pradeep will be sworn in as MLAs on Decem­ber 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.