
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ലൈംഗികാരോപണ കേസില്‍ നിർണായക തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഗർഭഛിദ്രത്തിന് ഇടനിലക്കാരനും പ്രേരിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഗർഭഛിദ്രത്തിന് മരുന്നെത്തിച്ചത് യുവവ്യവസായിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മൈഫെപ്രിസ്റ്റോൾ, മിസോപ്രോസ്റ്റോൾ ഗുളികകളാണ് വ്യവസായി കൈമാറിയത്. അശാസ്ത്രീയമായിട്ടുള്ള ഗർഭഛിദ്രം നടന്നത് നാലാം മാസമെന്നാണ് കണ്ടെത്തല്‍.
രാഹുലിനൊപ്പം ഗർഭഛിദ്രത്തിന് വ്യവസായിയും ഭീഷണിപ്പെടുത്തുകയും സമ്മർദ്ദം ചെലുത്തിയെന്നും കണ്ടെത്തി. വ്യവസായി യുവതിയെ പലതവണ ഫോണിൽ ബന്ധപ്പെട്ടുവെന്ന തെളിവ് ക്രൈംബ്രാഞ്ചിന് ലഭിച്ചു. പത്തനംതിട്ട സ്വദേശിയായ യുവവ്യവസായി ക്രൈംബ്രാഞ്ചിൻ്റെ നിരീക്ഷണത്തിലാണ്. ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ച യുവവ്യവസായി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിശ്വസ്തനാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.