3 March 2026, Tuesday

Related news

March 2, 2026
March 2, 2026
March 1, 2026
February 28, 2026
February 26, 2026
February 25, 2026
February 25, 2026
February 22, 2026
February 19, 2026
February 16, 2026

സ്‌കൂട്ടറില്‍ ക്ഷേത്ര ദര്‍ശനത്തിനിറങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍; പിന്നാലെ പൊലീസും

Janayugom Webdesk
പത്തനംതിട്ട
December 15, 2025 12:18 pm

അടൂര്‍ മുണ്ടപ്പള്ളിയില്‍ സ്‌കൂട്ടറില്‍ ക്ഷേത്ര ദര്‍ശനത്തിന് ഇറങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഇന്നലെയാണ് അടൂരിലെ വീട്ടില്‍ രാഹുലെത്തിയത്. വീടിന് പുറത്തിറങ്ങിയ രാഹുലിന് പിന്നാലെ പൊലീസ് സംഘവും എത്തി. കേസുമായി ബന്ധപ്പെട്ട് എറണാകുളത്ത് അഭിഭാഷകരെ കണ്ടാണ് രാഹുല്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇന്ന് രാവിലെ രാഹുല്‍ വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേയ്ക്ക് സ്‌കൂട്ടറില്‍ പോയത്. ആ സമയത്ത് കാവലിലുള്ള പൊലീസ് സംഘം രാഹുലിന്റെ പിറകെ പാഞ്ഞത്. ഷാഡോ പൊലീസ് സംഘമാണ് രാഹുലിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ വീടിന് മുന്നിലുള്ളത്. രാഹുല്‍ എവിടേക്ക് യാത്ര ചെയ്യുന്നു എന്ന് നിരീക്ഷിക്കാനുള്ള നിര്‍ദേശം ലഭിച്ചതിനാല്‍ പൊലീസ് സംഘം രാഹുലിന്റെ പിറകെ പോയത്. കുറച്ച് സമയത്തിന് ശേഷം രാഹുല്‍ തിരിച്ചെത്തുകയും ചെയ്തു.

അതേസമയം ഇന്ന് തന്നെ പാലക്കാട്ടേക്ക് പോകുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. അന്വേഷണ സംഘം ഇതുവരെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും കോടതി തീരുമാനം വരട്ടെയെന്നും രാഹുല്‍ പറഞ്ഞു. മറ്റു കാര്യങ്ങള്‍ പറയാനില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, രാഹുലിനോട് പത്തനംതിട്ട ജില്ല വിട്ടുപോവരുതെന്ന് അന്വേഷണ സംഘം നിര്‍ദേശിച്ചിരുന്നു. ബലാത്സംഗക്കേസില്‍ ഒളിവിലായിരുന്ന രാഹുല്‍ കഴിഞ്ഞ 11നാണ് പാലക്കാട് തിരിച്ചെത്തിയത്. ഇന്ന് രാഹുലിന്റെ രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.