ഹിമാചൽ പ്രദേശിൽ അഡാനിയുടെ സ്ഥാപനത്തില്‍ റെയ്ഡ്. പർവാനോയിലെ അഡാനി വിൽമർ സ്റ്റോറിലാണ് സംസ്ഥാന എക്സൈസ്-നികുതി വകുപ്പ് പരിശോധന നടത്തിയത്. ബുധനാഴ്ച രാത്രിയാണ് റൈഡ് നടന്നത്. അഡാനി ഗ്രൂപ്പ് കഴിഞ്ഞ അഞ്ച് വർഷമായി ജിഎസ്‌ടി അടച്ചിട്ടില്ലെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി.
അഡാനി-മോഡി ബന്ധം ദേശവ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നതിനിടെയാണ് കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന സംസ്ഥാന സർക്കാർ റെയ്ഡ് നടത്തിയത്. കമ്പനി ഗോഡൗണിൽനിന്നുള്ള വിവിധ രേഖകളടക്കം ഉദ്യോഗസ്ഥർ പരിശോധിച്ചതായാണ് റിപ്പോർട്ട്. അഡാനി ഗ്രൂപ്പിനും സിങ്കപ്പൂർ ആസ്ഥാനമായുള്ള വിൽമറിനും പങ്കാളിത്തമുള്ള സ്ഥാപനമാണ് അഡാനി വിൽമർ സ്റ്റോർ. ഹിമാചൽ പ്രദേശിൽ മാത്രം അഡാനി ഗ്രൂപ്പിന്റെ ഏഴ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
English Sammury: Himachal Pradesh State Excise and Taxation Department has raided the Adani Wilmar stores among other Adani Group establishments in the state
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.