24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

മനീഷ് കുഞ്ചാമിന്റെ വസതിയില്‍ റെയ്ഡ്: സിപിഐ അപലപിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
April 10, 2025 11:09 pm

ഛത്തീസ്ഗഢിലെ പ്രമുഖ നേതാവും ദേശീയ എക്സിക്യൂട്ടീവ് അംഗവും ആദിവാസി മഹാസഭാ നേതാവുമായ മനീഷ് കുഞ്ചാമിന്റെ വസതിയില്‍ റെയ്ഡ് നടത്തിയതിനെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അപലപിച്ചു. സുഖ്മയിലെ വസതിയിലാണ് അഴിമതി വിരുദ്ധ ഏജന്‍സിയും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും പരിശോധന നടത്തിയത്.

അഴിമതിക്കെതിരെ സന്ധിയില്ലാസമരം നടത്തുന്ന മനീഷിനെതിരെ അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ പേരിലായിരുന്നു ഇത്. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞടുപ്പില്‍ ബിജെപി തോല്‍വിക്ക് പിന്നാലെയായിരുന്നു പരിശോധന.
രാഷ്ട്രീയ എതിരാളികളെ പൊതുജനമധ്യത്തില്‍ താറടിച്ച് കാണിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. വ്യാജ ആരോപണം മുന്‍നിര്‍ത്തി മുതിര്‍ന്ന നേതാവിനെ കരിവാരിത്തേക്കാനുള്ള ശ്രമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.