9 January 2026, Friday

Related news

January 9, 2026
January 9, 2026
November 20, 2025
November 17, 2025
November 6, 2025
November 2, 2025
May 25, 2025
April 29, 2025
March 18, 2025
March 12, 2025

റെയില്‍വേ നിയമന അഴിമതി; ലാലുവിനും റാബ്‌റിക്കും ജാമ്യം

Janayugom Webdesk
ന്യൂഡല്‍ഹി
March 15, 2023 4:31 pm

റെയില്‍വേ നിയമനത്തിന് ഭൂമി കോഴയായി വാങ്ങിയെന്ന സിബിഐ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിനും റാബ്‌റി ദേവിക്കും
ഡല്‍ഹി റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് 14 പ്രതികള്‍ക്കും കോടതി ജാമ്യം നല്‍കി. കേസില്‍ അറസ്റ്റ് രേഖപ്പെടുത്താതെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതെന്നും കോടതി പറഞ്ഞു. ലാലു കേന്ദ്ര മന്ത്രിയായിരുന്ന കാലത്തെ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്.

ഗൂഢാലോചന, അഴിമതി, അധികാര ദുര്‍വിനിയോഗം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ലാലു പ്രസാദ് യാദവിനും മറ്റുള്ളവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. 2004 മുതല്‍ 2009 വരെ ഒന്നാം യുപിഎ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്നു ലാലു പ്രസാദ് യാദവ്. 2008–2009 കാലഘട്ടത്തില്‍ 12 പേര്‍ക്ക് റെയില്‍വേയില്‍ ജോലി നല്‍കുകയും പകരം നിസാര വിലയ്ക്ക് ഇവരുടെ ഭൂമി ലാലുപ്രസാദ് യാദവ് എഴുതി വാങ്ങി എന്നുമാണ് സിബിഐ കേസ്. 

Eng­lish Summary;Railway Recruit­ment Scam; Bail for Lalu and Rabri
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.