6 February 2026, Friday

Related news

February 6, 2026
February 6, 2026
February 5, 2026
February 4, 2026
February 4, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026

കേരളത്തില്‍ ഇന്നും നാളെയുമായി മഴയ്ക്ക് സാധ്യത

Janayugom Webdesk
തിരുവനന്തപുരം
January 14, 2026 3:18 pm

കേരളത്തില്‍ ഇന്നും നാളെയും മഴ തുടരും. നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് മഴയ്ക്ക് സാധ്യതയുള്ളത്. 16.5 മില്ലി മീറ്റര്‍ മുതല്‍ 64.5 മില്ലി മീറ്റര്‍ വരെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴ പെയ്തിരുന്നു. മലയോര മേഖലകളിലെല്ലാം മണിക്കൂറുകളോളം നിര്‍ത്താതെ മഴ പെയ്തിരുന്നു. അതിനാല്‍ മലയോര മേഖലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.