23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 3, 2024
November 1, 2024
November 1, 2024
October 30, 2024
October 27, 2024
October 24, 2024
October 23, 2024
October 16, 2024
October 2, 2024

വടക്കേ ഇന്ത്യയില്‍ മഴക്കെടുതികള്‍ തുടരുന്നു; മധ്യപ്രദേശില്‍ 39 ജില്ലകളില്‍ റെഡ് അലര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
August 22, 2022 12:55 pm

വടക്കേ ഇന്ത്യയില്‍ മഴക്കെടുതികള്‍ തുടരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം അമ്പത് കടന്നു. മിന്നല്‍ പ്രളയവും കനത്ത മഴയും ജനജീവിതം താറുമാറാക്കിയ ഹിമാചലില്‍ മാത്രം 27 പേര്‍ മരിച്ചു. മഴ ഏറ്റവും ശക്തമായ ശനിയാഴ്ച മാത്രം ഹിമാചലില്‍ 21 പേരാണ് മരിച്ചത്. ഏഴ് വീടുകള്‍ തകര്‍ന്നു. നൂര്‍പൂര്‍ ഗ്രാമത്തിലാണ് മഴയില്‍ വീടുകള്‍ തകര്‍ന്നത്. വീടുകളില്‍ ഉണ്ടായിരുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സംസ്ഥാനത്ത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായതിനെ തുടര്‍ന്ന് 96 റോഡുകളില്‍ ഗതാഗതം നിലച്ചു.

ഇവിടം ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മധ്യപ്രദേശിലും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് 39 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഭോപ്പാല്‍, ഉജ്ജയിന്‍, ഇന്‍ഡോര്‍, ഗ്വാളിയോര്‍, ധാര്‍, കാര്‍ഗോണ്‍ തുടങ്ങി 12 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.

Eng­lish sum­ma­ry; Rains con­tin­ue in North India; Red alert in 39 dis­tricts of Mad­hya Pradesh

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.