23 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 22, 2025
March 19, 2025
March 18, 2025
March 11, 2025
March 11, 2025
March 10, 2025
March 9, 2025
March 2, 2025
February 27, 2025
February 3, 2025

മുംബൈയിൽ ദുരിതം വിതച്ച് മഴ; രണ്ട് മരണം, വിമാന സർവീസുകളെ ബാധിച്ചു

Janayugom Webdesk
മുംബൈ
July 22, 2024 10:34 am

മുംബൈയിലും കനത്ത മഴ തുടരുന്നതിനെ തുടര്‍ന്ന് സബ്‌വേകളും റോഡുകളും വെള്ളത്തിലായി. മഴയോടൊപ്പം ഉയർന്ന വേലിയേറ്റവുമുണ്ട്. ഇതോടെ നാലാം ദിവസവും തുടരുന്ന ശക്തിയായ മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. അന്ധേരി സബ്‌വേ അടച്ചിട്ടതോടെ മേഖലയിൽ ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ചവരെ മുംബൈയിലും കൊങ്കണിലും താനെയിലും ഓറഞ്ച് അലർട്ടും, പാൽഘറിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നഗരത്തിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞു വീണും വീടിന്റെ ഒരു ഭാഗം തകർന്നും രണ്ട് പേർ മരിച്ചു. മലാഡിൽ കെട്ടിട നിർമാണം നടക്കുന്നിടത്താണ് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചത്. ദക്ഷിണ മുംബൈയിലെ ഗ്രാന്റ് റോഡിലുള്ള പഴയ നാലുനില കെട്ടിടത്തിന്റെ ബാൽക്കണി തകർന്ന് 70‑കാരി മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.മഴ കനത്തതോടെ അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് മുംബൈ പൊലീസിന്റെ നിർദ്ദേശം നല്‍കി. തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Rains wreak hav­oc in Mum­bai; Two deaths, flight ser­vices affected

You may also like this video

YouTube video player

TOP NEWS

March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.