വന്‍ വിലയ്ക്ക് കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തുന്നതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന കല്‍ക്കരിയുടെ മൂന്നിരട്ടി വിലയുള്ള കല്‍ക്കരി ഇറക്കുമതിയ്ക്കാണ് കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തുന്നതെന്നും അശോക് ഗെലോട്ട് ആരോപിച്ചു. ഇറക്കുമതി ചെയ്‌ത കൽക്കരി വാങ്ങണമെന്ന വ്യവസ്ഥ നീക്കം ചെയ്യണമെന്നും അദ്ദേഹം കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. കോള്‍ ഇന്ത്യ നല്‍കുന്ന കല്‍ക്കരിയ്ക്ക് നല്‍കേണ്ടവരുന്ന വിലയുടെ മൂന്നിരട്ടി നല്‍കിയാലാണ് ഇറക്കുമതി കല്‍ക്കരി വാങ്ങാന്‍ കഴിയുകയെന്നും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 1,736 കോടി രൂപ സംസ്ഥാനം വഹിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary: Rajasthan Chief Minister has said that the Center is pressuring the government to import coal at higher prices
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.