കനത്തമഴയെ തുടര്‍ന്ന് ഗുജറാത്തിലെ രാജ്‌കോട്ട് വിമാനത്താവളത്തിന്റെ മേല്‍ക്കൂരയും തകര്‍ന്നുവീണു. യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്ഥലത്തെ മേൽക്കൂരയാണ് തകർന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. മേൽക്കൂരയുടെ മുകളിൽ കെട്ടിക്കിടന്ന വെള്ളം പുറത്തേക്ക് വിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ സിവിൽ എവിയേഷൻ മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടു. വിമാനത്താവളത്തിന്റെ പരിസരത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജ്യത്ത് വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകർന്നു വീഴുന്ന മൂന്നാമത്തെ സംഭവമാണിത്. വെള്ളിയാഴ്ച കനത്ത കാറ്റിലും മഴയിലും ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ആറുപേർക്ക് അപകടത്തില്‍ പരിക്കേൽക്കുകയും ചെയ്തു. മേല്‍ക്കൂര താഴെയുണ്ടായിരുന്ന കാറുകള്‍ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു.
മധ്യപ്രദേശിലെ ജബല്‍പുര്‍ വിമാനത്താവളത്തിന്റെയും മേല്‍ക്കൂര തകര്‍ന്നുവീണിരുന്നു. കാറിന് മുകളിലേക്ക് തകര്‍ന്നുവീണെങ്കിലും യാത്രക്കാരായ രണ്ടുപേരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
English Summary: Rajkot airport roof also collapsed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.