27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 23, 2025
April 19, 2025
April 4, 2025
April 4, 2025
April 1, 2025
March 30, 2025
March 30, 2025
March 30, 2025
March 29, 2025
March 27, 2025

രജപുത്ര തരുൺ മൂർത്തി മോഹൻലാൽ ചിത്രം (L360) അവസാന ഘട്ട ചിത്രീകരണം ചെന്നെയിൽ ആരംഭിച്ചു

Janayugom Webdesk
October 14, 2024 2:58 pm

രജപുത്രാ വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാകുന്ന മൂന്നൂറ്റി അറുപതാമത്തെ ചിത്രം കൂടിയായ L360എന്നു താൽക്കാലികമായി പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൻ്റെ അവസാന ഘട്ടചിത്രീകരണം ഇക്കഴിഞ്ഞ ദിവസം ചെന്നൈയിൽ ആരംഭിച്ചു. അവിടെ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് നിർമ്മാതാവായ എം. രഞ്ജിത്ത് പറഞ്ഞു. ചിത്രത്തിലെ അതിനിർണ്ണായകമായ ചില രംഗങ്ങളാണ് ചെന്നൈയിൽ ചിത്രീകരിക്കുന്നത്. 

മൂന്നു ദിവസത്തെ ചിത്രീകരണത്തിനു ശേഷം പാലക്കാട് വാളയാറിലേക്കാണ് യൂണിറ്റ് ഷിഫ്റ്റ് ചെയ്യപ്പെടുന്നത്. ഒരാഴ്ച്ചയോളം നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ ചിത്രീകരണം. കമ്പം തേനി ഭാഗത്താണ്പിന്നീടുള്ള ചിത്രീകരണം അതും പൂർത്തിയാക്കി ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനായ തൊടുപുഴയിലെത്തിയാണ് ചിത്രീകരണം പൂർത്തിയാകുന്നത്. റാന്നിയാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു ലൊക്കേഷൻ. ഇരുപത്തിയഞ്ചു ദിവസത്തോളം നീണ്ടുനിൽക്കുന്ന ഈ ഷെഡ്യൂളോടെ ചിത്രീകരണം പൂർത്തിയാകും. ക്ലൈമാക്സ് ഉൾപ്പെടെയുള്ള നിർണ്ണായകമായ രംഗങ്ങളാണ് ഈഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫാമിലി ആക്ഷൻ ഡ്രാമ ജോണറിലുള്ള ഈ ചിത്രം വൻ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ വലിയതാരനിരയുടെ അകമ്പടിയോടെയാണ് എത്തുക.

നൂറ്റിപ്പത്തു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നത്. സമീപകാല മോഹൻലാൽ സിനിമകളിലെ ഏറ്റം മികച്ച ആക്ഷൻ ത്രില്ലർ കൂടിയായിരിക്കും ഈ ചിത്രം. മലയാളി പ്രേക്ഷകൻ്റെ പ്രിയപ്പെട്ട നായിക ശോഭന ഏറെ ഇടവേളക്കു ശേഷം ഈ ചിത്രത്തിലെ നായികയായി എത്തുന്ന എന്ന കൗതുകവും ഈ ചിത്രത്തിൻ്റെ പ്രത്യേകതയെ അടിവരയിട്ടുറപ്പിക്കുന്നു. സാധാരണക്കാരായ ഒരു ടാക്സി ഡ്രൈവറുടെ കഥാപാത്രമാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ വലിയ തലങ്ങളിലേക്കു കൂടി സഞ്ചരിക്കുന്നു ഈ ചിത്രത്തിലൂടെ. സാധാരണക്കാരുടെ ജീവിത സമൂഹവുമായി ബന്ധപ്പെട്ടാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി.

ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, നന്ദു, ഇർഷാദ്, അർഷാബൈജു, തോമസ് മാത്യു, പ്രകാശ് വർമ്മ, കൃഷ്ണ പ്രഭ, അരവിന്ദ്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. കെ.ആർ. സുനിലിൻ്റെ കഥക്ക് തരുൺ മൂർത്തിയും, കെ.ആർ. സുനിലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ഛായാഗ്രഹണം — ഷാജികുമാർ, എഡിറ്റിംഗ് — നിഷാദ് യൂസഫ്, കലാ സംവിധാനം — ഗോകുൽ ദാസ്, മേക്കപ്പ് — പട്ടണം റഷീദ്, കോസ്റ്റ്യും — ഡിസൈൻ‑സമീരാ സനീഷ്, പ്രൊഡക്ഷൻ മാനേജർ — ശിവൻ പൂജപ്പുര, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് — രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ — ഡിക്സൻ പൊടുത്താസ്.

വാഴൂർ ജോസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.