29 July 2025, Tuesday
KSFE Galaxy Chits Banner 2

Related news

July 3, 2025
May 27, 2025
May 20, 2025
April 22, 2025
April 17, 2025
March 23, 2025
March 12, 2025
March 8, 2025
March 5, 2025
February 17, 2025

നടി സ്വരാ ഭാസ്‌കറിനെആക്ഷേപിച്ച് രാജു ദാസ് ; 1000 പുരുഷന്മാര്‍ക്കൊപ്പം രാത്രി ചെലവഴിക്കാനാണ് ആഗ്രഹമെങ്കില്‍ ആശംസകളെന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
February 23, 2023 11:12 am

നടി സ്വരാ ഭാസ്‌കറിനേയും മുസ്‌ലിം സമൂഹത്തേയും അധിക്ഷേപിച്ച് അയോധ്യയിലെ സന്യാസി രാജു ദാസ്. 1000 പുരുഷന്മാര്‍ക്കൊപ്പം രാത്രി ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എല്ലാവിധ ആശംസകളെന്നുമാണ് രാജു ദാസ് പറഞ്ഞത്. സമാജ് വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദുമായുള്ള വിവാഹത്തിന് പിന്നാലെയാണ് രാജു ദാസിന്റെ വിവാദ പരാമര്‍ശം

ശക്തയായ സ്ത്രീ ആയിരുന്നെങ്കില്‍ അവര്‍ വിവാഹം കഴിക്കില്ലായിരുന്നുവെന്നും രാജു ദാസ് പറഞ്ഞു.‘1000 പുരുഷന്മാര്‍ക്കൊപ്പം രാത്രി ചെലവഴിക്കാനാണ് സ്വര ആഗ്രഹിക്കുന്നതെങ്കില്‍ ആശംസകള്‍. കാരണം സഹോദരന്മാരും സഹോദരിമാരും പരസ്പരം വിവാഹം കഴിക്കുകയും അതിനു ശേഷം തലാഖ് ചൊല്ലുകയും ചെയ്യുന്ന സമൂഹത്തിലേക്കാണ് വിവാഹിതയായത്.

വിഎച്ച്പി നോതാവ് സ്വാധി പ്രാചിയും സ്വരയുടെ വിവാഹത്തിനെതിരെ രംഗത്തുവന്നു പങ്കാളിയായ അഫ്താബ് പൂനെവാല കൊന്ന് കഷണങ്ങളാക്കിയ ശ്രദ്ധ വാള്‍ക്കറിന്റെ അവസ്ഥയായിരിക്കും സ്വരാ ഭാസ്‌കറിനും ഉണ്ടാവുകയെന്നാണ് സ്വാധി പറഞ്ഞത്. തങ്ങളുടെ വിവാഹത്തിനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വരുന്ന പരിഹാസങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മറുപടിയുമായി ഫഹദും രംഗത്തെത്തിയിരുന്നു. 

ഭായി എന്ന് വിളിച്ചയാളെ സ്വര വിവാഹം ചെയ്തുവെന്ന പരിഹാസങ്ങള്‍ക്ക് മറുപടിയായി ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ സഹോദര ബന്ധം ഉണ്ടാക്കാനാവുമെന്ന് സംഘികള്‍ ഇപ്പോഴെങ്കിലും അംഗീകരിച്ചല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്.

Eng­lish Summary:
Raju Das slams actress Swara Bhaskar; Good luck if you want to spend the night with 1000 men

You may also like this video:

YouTube video player

TOP NEWS

July 28, 2025
July 28, 2025
July 28, 2025
July 28, 2025
July 28, 2025
July 28, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.