സംസ്ഥാനത്തെ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയാണ് മത്സരിക്കുന്നത്. ശൂരനാട് രാജശേഖരനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
നിലവില്‍ എല്‍ഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്. ഇന്ന് രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലുമണിവരെ നിയമസഭാ സമുച്ചയത്തിലെ പ്രത്യേക പോളിങ് ബൂത്തിലായിരിക്കും എംഎല്‍എമാര്‍ വോട്ടു രേഖപ്പെടുത്തുക. വൈകുന്നേരം അഞ്ചിന് വോട്ടെണ്ണല്‍ നടക്കും. കോവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്നവരുമായ എംഎല്‍എമാര്‍ക്ക് വോട്ടുചെയ്യുന്നതിന് പ്രത്യേക സജ്ജീകരണമൊരുക്കിയിട്ടുണ്ട്. നിയമസഭാ സെക്രട്ടറിയാണ് വരണാധികാരി.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായിരുന്ന അര്‍പിത ഘോഷ് രാജിവച്ച സീറ്റിലേക്ക് ഗോവയില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ലൂസിഞ്ഞോ ഫെലൈറോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്ന ഇദ്ദേഹം ഗോവ മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്നു.
english summary; Rajya Sabha by-election today
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.