18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 16, 2025
April 14, 2025
April 11, 2025
April 10, 2025
April 10, 2025
April 9, 2025
April 8, 2025
April 7, 2025
April 4, 2025

രാജ്യസഭാ തെരഞ്ഞെടുപ്പ്: നറുക്കെടുപ്പ് നടപടിക്കെതിരെ അഭിഷേക് മനുസിങ് വി ഹൈക്കോടതിയെ സമീപിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
April 7, 2024 11:25 am

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഹിമാചല്‍പ്രദേശില്‍ നിന്ന് പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഭിഷേക് മനുസിങ് വി നറുക്കപ്പെടുപ്പ് നടപടിക്രമത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. നറുക്കെടുക്കപ്പെടുന്ന പോരുകാരന്‍ പരാജയപ്പെടുമെന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ വ്യാഖ്യാനം ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്.

40 അംഗങങളുടെയും മൂന്നു സ്വതന്ത്രരുടെയും പിന്തുണയുള്ള കോണ്‍ഗ്രസിന് വിജയിക്കാനാകുമായിരുന്നുഎന്നാൽ, ആറ്‌ കോൺഗ്രസ്‌ എംഎൽഎമാരും മൂന്ന്‌ സ്വതന്ത്രരും കൂറുമാറി ബിജെപി സ്ഥാനാർഥി ഹർഷ്‌ മഹാജന്‌ വോട്ട്‌ ചെയ്‌തു. ഇതോടെ രണ്ട്‌ സ്ഥാനാർഥികൾക്കും 34 വോട്ടുവീതം കിട്ടയതോടെയാണ്‌ നറുക്കെടുപ്പ്‌ വേണ്ടിവന്നു. നറുക്കെടുത്തത്‌ തന്റെ പേരാണെന്നും എന്നാൽ, നറുക്കെടുക്കപ്പെടുന്നയാളാണ്‌ തോൽക്കുന്നതെന്ന്‌ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥൻ പ്രഖ്യാപിക്കുകയായിരുന്നെന്നും സിങ്‌വി ചൂണ്ടിക്കാട്ടി.

ഇത്‌ എവിടെയും കേട്ടുകേൾവിയില്ലാത്തതാണെന്നും ഹർജിയിൽ പറഞ്ഞു.വിജയിയായി പ്രഖ്യാപിക്കപ്പെട്ട ഹർഷ്‌ മഹാജൻ കഴിഞ്ഞ ദിവസം രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. അതേസമയം, രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പുണ്ടായാൽ നറുക്കെടുക്കപ്പെടുന്നയാൾ തോൽക്കും, ലോക്‌സഭയിലേക്കാണെങ്കിൽ നറുക്കിൽ പേരുള്ളയാൾ ജയിക്കും എന്നാണ്‌ തെരഞ്ഞെടുപ്പ്‌ ചട്ടമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷനിലെ ഒരു മുൻ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

Eng­lish Summary:
Rajya Sab­ha Elec­tions: Abhishek Manus­ingh v approached the High Court against the draw process

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.