19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024

റാം അല്ലാടിയുടെ പാൻ ഇന്ത്യൻ ചിത്രം പേജസ്; ആവേശകരമായ ഫസ്റ്റ് ലുക്ക്- ടീസർ റിലീസായി

Janayugom Webdesk
October 19, 2022 4:24 pm

പ്രശസ്ത ബോളിവുഡ് സംവിധായകൻ റാം അല്ലാടി കൽപ്പന തിവാരിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ “പേജസ്”ൻ്റെ ഫസ്റ്റ് ലുക്ക്- ടീസർ റിലീസായി. ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി, ഇംഗ്ലീഷ്, മലയാളം എന്നീ ആറ് ഭാഷകളിലായി ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് പേജസ് റിലീസാവുന്നത്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയായ പേജസിൽ കൽപ്പന തിവാരിയെ കൂടാതെ പങ്കജ് മുൻഷി, ആനന്ദ് രംഗരാജൻ, ശിൽപ ദാസ്, സാമന്ത മുഖർജി, വിജയ് മേരി, മധു, അരുണശ്രീ സാദുല, പ്രസാദ് കമലനാഭ, രവി വൈഡ്, നിഹാരി മണ്ഡൽ, ആനന്ദ കിഷോർ, ദാവൂദ് തുടങ്ങിയവരും അഭിനയിക്കുന്നു.

സ്വാതന്ത്ര്യാനന്തര സംഭവവികാസങ്ങളാൽ ബാധിച്ച ഒരു രാഷ്ട്രീയ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രത്തിന് സ്വാതന്ത്ര്യാനന്തര പശ്ചാത്തലമുണ്ട്. ബംഗ്ലാദേശുമായി ബന്ധപ്പെട്ട ഒരു ട്രാക്കും തെലങ്കാനയുമായി ബന്ധിപ്പിച്ചിരിക്കുന്ന രീതിയും ഇതിന് ഉണ്ട്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സങ്കൽപ്പത്തെ പറയുന്ന സിനിമ നിർമ്മിക്കുന്നത് എ.ആർ ഐടി വർക്ക്സ് ഇന്ത്യ ആണ്. റാം അല്ലാടി, ശ്രീധർ സമ്മേത, കൃഷ്ണ ഗുണ്ടുപള്ളി എന്നിവരാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. സംഗീതം: ശ്രീബർദൻ സായ്, എഡിറ്റർ: രുദ്ര അല്ലാടി, പ്രൊഡക്ഷൻ മാനേജർ: മധു ഗുണ്ടുപള്ളി, വാർത്ത പ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

https://youtu.be/vcSOMsxjwwI

 

Eng­lish Summary:Ram Alladi’s Pan Indi­an film Pages; Excit­ing First Look- Teas­er Released
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.