5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

December 11, 2024
November 28, 2024
November 13, 2024
November 11, 2024
November 8, 2024
November 8, 2024
November 5, 2024
October 22, 2024
October 4, 2024
September 25, 2024

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; അയോധ്യവിധി പറഞ്ഞ സുപ്രീംകോടതി ജഡ്‌ജിമാർക്ക്‌ ക്ഷണം

Janayugom Webdesk
ന്യൂഡല്‍ഹി
January 19, 2024 7:19 pm

അയോധ്യയിൽ രാമ ക്ഷേത്രനിർമാണത്തിന്‌ നിർണായക വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ഭരണഘടനാബെഞ്ചിൽ അംഗങ്ങളായിരുന്ന അഞ്ച്‌ ജഡ്‌ജിമാർക്കും തിങ്കളാഴ്‌ച്ചത്തെ ക്ഷേത്ര ഉദ്‌ഘാടനചടങ്ങിലേക്ക്‌ ക്ഷണം. ഭരണഘടനാബെഞ്ചിന്‌ നേതൃത്വം നൽകിയിരുന്ന അന്നത്തെ ചീഫ്‌ജസ്‌റ്റിസും പിന്നീട്‌ ബിജെപി ശുപാർശ പ്രകാരം രാജ്യസഭാംഗവുമായ രഞ്‌ജൻഗൊഗൊയ്‌, മുൻ ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ, നിലവിലെ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌, നിലവിൽ ആന്ധ്രാപ്രദേശ്‌ ഗവർണറായ എസ്‌ അബ്‌ദുൾനസീർ, കമ്പനി നിയമ ട്രൈബ്യൂണൽ അധ്യക്ഷനായ അശോക്‌ഭൂഷൺ എന്നിവരെയാണ്‌ ഉദ്‌ഘാടനചടങ്ങിലേക്ക്‌ അതിഥികളായി ക്ഷണിച്ചത്.

ഇവർക്ക്‌ പുറമേ രാജ്യത്തെ നിയമമേഖലയിലെ പ്രമുഖരായ 50ഓളം പേരെയും ചടങ്ങിലേക്ക്‌ ക്ഷണിച്ചു. മുൻ അറ്റോണി ജനറൽ കെ കെ വേണുഗോപാൽ, സോളിസിറ്റർജനറൽ തുഷാർമെഹ്‌ത തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. 2019 നവംബർ ഒമ്പതിനാണ്‌ അയോധ്യാതർക്കത്തിൽ സുപ്രീംകോടതി ഭരണഘടനാബെഞ്ച്‌ അന്തിമവിധി പുറപ്പെടുവിച്ചത്‌. ക്ഷേത്രം നിർമിക്കാൻ ട്രസ്റ്റിന്‌ ഭൂമി കൈമാറാനായിരുന്നു ഉത്തരവ്‌. അഞ്ചേക്കർ ഭൂമി ഉത്തർപ്രദേശ്‌ സുന്നി വഖഫ്‌ബോർഡിന്‌ പള്ളി പണിയാൻ കൈമാറാനും കോടതി നിർദേശിച്ചു.

Eng­lish Summary;Ram Tem­ple Con­se­cra­tion Cer­e­mo­ny; An invi­ta­tion to the Supreme Court judges who deliv­ered the Ayo­d­hya verdict

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.