26 June 2024, Wednesday
KSFE Galaxy Chits

Related news

June 22, 2024
June 14, 2024
June 12, 2024
June 11, 2024
June 10, 2024
June 10, 2024
June 9, 2024
June 8, 2024
June 7, 2024
June 6, 2024

രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് : സതീശനു പിന്നാലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കെ സി വേണുഗോപാലും

Janayugom Webdesk
ന്യൂഡല്‍ഹി
December 27, 2023 4:40 pm

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുമെന്ന് വിഷയത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നേരത്തെ ഇതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ അഴകുഴമ്പന്‍ അഭിപ്രായ പ്രകടനം നടത്തി പിന്‍മാറുകയായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ .

അതിനു പിന്നാലെയാണ് കെസി വേണുഗോപാലും ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയത്ചടങ്ങിൽ സോണിയ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതിൽ കൂടുതൽ ചർച്ചനടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ കോൺഗ്രസ് നേതാക്കളുടെ ഹിന്ദുത്വ അനുകൂല നയങ്ങളെ വിമർശിച്ചുള്ള മുഖപ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തോടും പൂർണമായ അവഗണനയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

വിഷയത്തിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.അതേസമയം കോൺഗ്രസ് രാജ്യത്താകമാനം രണ്ടാം ഭാരത് ജോടോ യാത്രക്ക് സമാനമായ ഭാരത് ന്യായ യാത്ര നടത്തുമെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളുള്ള ബസിലാകും ഭാരത് ന്യായ യാത്ര സംഘടിപ്പിക്കുക. ജനുവരി 14 മുതൽ മാർച്ച് 31 വരെയാണ് യാത്ര. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ് യാത്ര ആരംഭിക്കുക. മണിപ്പൂരിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുന്നത്. ഇതൊരു രാഷ്ട്രീയ യാത്ര അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സുരക്ഷാ ഭീഷണിയുള്ള പ്രദേശങ്ങളിൽ ബസ്സിലും ബാക്കി കാൽനടയായും ആകും യാത്ര സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
Ram Tem­ple Con­se­cra­tion Cer­e­mo­ny: KC Venu­gopal did not answer ques­tions after Satheesan

You may also like this video:

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.