ആലത്തൂരില്‍ രമ്യാ ഹരിദാസിനെ മലര്‍ത്തിയടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. രാധാകൃഷ്ണന്റെ മുന്നേറ്റം . കഴിഞ്ഞ തവണ രമ്യാ ഹരിദാസ് പാട്ടുപാടി ജയിച്ച മണ്ധലത്തിലാണ് എല്‍ഡിഎഫ് മുന്നേറുന്നത് .വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര, ആലത്തൂര്‍, നെന്മാറ, ചിറ്റൂര്‍, തരൂര്‍ എന്നിവയാണ് ആലത്തൂര്‍ മണ്ഡലത്തിലുൾപ്പെടുന്നപ്രധാന നിയമസഭാ മണ്ഡലങ്ങൾ.
2008‑ല്‍ രൂപീകൃതമായ മണ്ഡലത്തിൽ മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളാണുണ്ടായത്. 2009ലും 2014 ലും സിപിഎമ്മിനെ പിന്തുണച്ച ആലത്തൂര്‍ 2019‑ല്‍ സിപിഎമ്മിനെ കൈവിടുകയായിരുന്നു. ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലമായിരുന്ന ആലത്തൂര്‍ 2019 ൽ യുഡിഎഫിലേക്ക് മറിഞ്ഞു. ഹാട്രിക് തേടിയിറങ്ങിയ എല്‍ഡിഎഫിലെ പി കെ ബിജുവിനെതിരെ ( യുഡിഎഫിന്റെ രമ്യ ഹരിദാസ് (കോണ്‍ഗ്രസ്) 1,58,968 വോട്ടുകളുടെ വന്‍ വിജയമായിരുന്നു നേടിയത്.
English Summary:
Ramya Haridas’ song Eshiilla in Alathur: K Radhakrishnan to victory
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.