22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
September 7, 2024
September 5, 2024
August 30, 2024
August 22, 2024
August 14, 2024
August 12, 2024
August 8, 2024
July 20, 2024
June 29, 2024

വിമാനത്താവളങ്ങളിൽ വീണ്ടും റാൻഡം കോവിഡ് പരിശോധന

Janayugom Webdesk
ന്യൂഡല്‍ഹി
December 21, 2022 7:25 pm

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ റാൻഡം കോവിഡ് പരിശോധന നടത്താൻ തീരുമാനം. ഇന്ന് മുതൽ പരിശോധന ആരംഭിക്കുമെന്ന് ആരോഗ്യമ​ന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. 

രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ യോഗം വിളിക്കുകയും ചെയ്തു. രാജ്യം പൂർണമായും കോവിഡിൽ നിന്നും മുക്തമായിട്ടില്ല. ശക്തമായ നിരീക്ഷണം തുടരണമെന്നും ഏത് സാഹചര്യവും നേരിടാൻ തയാറാകണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.

ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ വകഭേദം ബി എഫ്-7 ബാധിച്ച മൂന്നു കേസുകൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. ഗുജറാത്തിൽ രണ്ടു പേരിലും ഒഡീഷയിൽ ഒരാൾക്കുമാണ് കൊറോണയുടെ ഈ വകഭേദം ബാധിച്ചത്. ഇതിനെ തുടര്‍ന്നാണ് നടപടി.

Eng­lish Sum­ma­ry: Ran­dom Covid tests for inter­na­tion­al flyers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.