23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 19, 2024
December 18, 2024
December 17, 2024
December 16, 2024
December 11, 2024
December 10, 2024
December 10, 2024
December 8, 2024

രഞ്ജി ട്രോഫി: കേരളത്തെ സഞ്ജു നയിക്കും

Janayugom Webdesk
തിരുവനന്തപുരം
December 9, 2022 9:06 am

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും. സിജോമോന്‍ ജോസഫാണ് വൈസ്‌ക്യാപ്റ്റന്‍. ഷോണ്‍ റോജറും കൃഷ്‌ണ പ്രസാദും വൈശാഖ് ചന്ദ്രനും സച്ചിന്‍ സുരേഷും പുതുമുഖങ്ങളായി ടീമിലുണ്ട്. രോഹൻ എസ് കുന്നുമ്മൽ, രോഹൻ പ്രേം, സച്ചിൻ ബേബി, ജലജ് സക്സേന തുടങ്ങിയ പരിചയസമ്പന്നരെല്ലാം ടീമിലിടം നേടിയിട്ടുണ്ട്. ഡിസംബർ 13ന് റാഞ്ചിയിലാണ് കേരളത്തിന്റെ ആദ്യ മത്സരം. 20ന് ജയ്പൂരിൽ രാജസ്ഥാനെതിരെ രണ്ടാം മത്സരം കേരളം കളിക്കും. ജനുവരി മൂന്നു മുതല്‍ ആറു വരെ ഗോവയെയും, പത്തു മുതൽ 13 വരെ സർവീസസിനെയും 17 മുതൽ 20 വരെ കർണാടകയെയും കേരളം നേരിടും. 

കേരളത്തിൽ വച്ചാണ് ഈ മത്സരങ്ങൾ നടക്കുക. ഫിറ്റ്‌നസ് തെളിയിച്ച ശേഷം രാഹുല്‍ പി സ്ക്വാഡിനൊപ്പം ചേരും. ഇന്ത്യന്‍ മുന്‍ താരം ടിനു യോഹന്നാനാണ് മുഖ്യ പരിശീലകന്‍. കേരള ടീം: സ‌ഞ്ജു സാംസണ്‍(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സിജോമോന്‍ ജോസഫ്(വൈസ് ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്‌ണ പ്രസാദ്, വത്സാല്‍ ഗോവിന്ദ് ശര്‍മ്മ, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, അക്ഷയ് ചന്ദ്രന്‍, ജലജ് സക്സേന, ബേസില്‍ തമ്പി, നിധീഷ് എം ഡി, ഫനൂസ് എഫ്‌, ബേസില്‍ എന്‍ പി, വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ എസ്(വിക്കറ്റ് കീപ്പര്‍), രാഹുല്‍ പി(ഫിറ്റ്‌നസ്).

Eng­lish Summary:Ranji Tro­phy: San­ju will lead Kerala

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.