ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിലെ പ്രതികൾ തമിഴ്‌നാട്ടിലെന്ന് സൂചന. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് പ്രധാനമായും അവരുടെ മൊബൈൽ ഫോൺ കേന്ദ്രികരിച്ചാണ് അന്വേക്ഷണം നടത്തുന്നത്. എന്നാൽ ഇവ സ്വിച്ച് ഓഫ് ആയതിനാൽ പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നില്ല. പ്രതികളെ തേടി പ്രത്യേക അന്വേക്ഷണ സംഘം തമിഴ് നാട്ടിലേക്ക് പോയതായാണ് സൂചന. അതേസമയം പ്രതികളെയെല്ലാം തിരിച്ചറിഞ്ഞതായും ഇവർ സംസ്ഥാനത്തിന്റെ പുറത്തേക്ക് കടന്നതായി സൂചന ലഭിച്ചതായി എഡിജിപി വിജയ് സാഖറെ പറഞ്ഞു.
ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അത് സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ നേതാവ് കെ എസ് ഷാന്റെ കൊലപതകത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കായും പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മറ്റ് ജില്ലകൾ കേന്ദ്രികരിച്ചും അന്വേക്ഷണം പുരോഗമിക്കുന്നുണ്ട് . രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് എസ്ഡിപിഐ പ്രവർത്തകരും കെ എസ് ഷാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവർത്തകരുമാണ് ഇതുവരെ അറസ്റ്റിലായത്.
എന്നാൽ ഈ രണ്ട് കേസിലും കൃത്യം നടത്തിയവർ ഒളിവിലാണെന്ന് പൊലീസ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഷാൻ വധക്കേസിലെ പ്രതികൾ രക്ഷപെടാൻ ഉപയോഗിച്ചത് സേവാ ഭാരതിയുടെ ആംബുലൻസ് ആണെന്ന് അന്വേക്ഷണ സംഘം തിരിച്ചറിഞ്ഞു. ആംബുലന്‍സ് ഡ്രൈവർ ചേർത്തല സ്വദേശി അഖിലിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്‌തു. ഇതിനോടൊപ്പം ചേർത്തല പൊലീസ് മൂന്ന് പേരെ കൂടി കരുതൽ തടങ്കലിൽ എടുത്തതായാണ് സൂചന. ഇവർ പ്രതികളുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഷാൻ വധക്കേസിലെ പ്രതികളായ ബിജെപി പ്രവർത്തകരായ രാജേന്ദ്രപ്രസാദ്, രതീഷ് എന്നിവരെ ഇന്നലെ പൊലീസ് ആലപ്പുഴയിലെ ആർഎസ്എസ് കാര്യാലയത്തിൽ എത്തിച്ച് തെളിവെടുത്തു.
english summary; Ranjith murder case; All the accused have been identified
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.